

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


കേരളത്തിലും ഇന്ത്യയിലും ലോകത്ത് മറ്റെവിടെയും നടക്കുന്ന സമകാലിക സംഭവങ്ങൾ ചരിത്രത്തിന്റെ വെളിച്ചത്തിൽ അന്വേഷിക്കുന്ന ഇന്ററാക്റ്റീവ് പോഡ്കാസ്റ്റ് ആണ് ‘ന്യൂസ് ഇൻ ക്വസ്റ്റ്യൻ’. മലയാളത്തിൽ പറഞ്ഞാൽ, ‘നമുക്ക് മുന്നിലുള്ള വാർത്ത’. വാർത്ത എന്താണ്, എന്തൊക്കെ വാർത്തയാകാതെ പോകുന്നു, വാർത്തയാകാതെ പോയതിലും ആദ്യവും അവസാനവുമുള്ളത് എന്താണ് എന്നെല്ലാം ഓർത്തെടുത്തും ചിന്തിച്ചും തെരഞ്ഞെടുക്കുന്നതായിരിക്കും ഇതിൽ ചർച്ച ചെയ്യുന്ന ഓരോ വിഷയവും. പ്രൊഡ്യൂസർ: മൃദുല ഭവാനി
തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ സമാധി കേസ് ഹിന്ദുത്വശക്തികൾക്ക് കേരളത്തിൽ കൂടുതൽ ദൃശ്യത നൽകിയ സംഭവമായിരുന്നു. സമാധിയായതാണെന്ന് കുടുംബം അവകാശപ്പെടുന്ന ഗോപന്റെ ശരീരം കല്ലറയിൽ നിന്നും പുറത്തെടുക്കാനും പരിശോധനകൾ നടത്താനും പൊലീസിന്റെയും ജുഡീഷ്യറിയുടെയും പങ്ക് നിർണായകമായിരുന്നെങ്കിലും തുടർന്നുണ്ടായ സംഭവങ്ങൾ കുടുംബത്തിന്റെ താൽപര്യങ്ങളനുസരിച്ച് നടന്നു. മഹാസമാധി എന്ന പേരിൽ നടന്ന ചടങ്ങിലേക്ക് ഗോപന്റെ ശരീരവുമായി നടത്തിയ നാമജപഘോഷയാത്ര മാധ്യമങ്ങൾ സംപ്രേഷണം ചെയ്തു. കേരളത്തിലെ സാമൂഹ്യ സാഹചര്യങ്ങൾ ഇത്തരം സംഭവങ്ങൾക്ക് അനുകൂലമായി തുടരുന്നതിന്റെ കാരണങ്ങളെ കുറിച്ച് ചിന്തകനും സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനുമായ സണ്ണി എം കപിക്കാട് സംസാരിക്കുന്നു.
കേൾക്കാം:
ആണവനിലയത്തെ പ്രതിരോധിക്കുന്ന ചീമേനിക്ക് പറയാനുള്ളത് | News in Question 3
കാസർഗോഡ് ജില്ലയിലെ ചീമേനിയിൽ ആണവനിലയം സ്ഥാപിക്കാനുള്ള നീക്കങ്ങളുമായി കെ.എസ്.ഇ.ബി മുന്നോട്ടുപോവുകയാണ്. താപവെെദ്യുത നിലയം, വടക്കൻ ജില്ലകളിലെ മാലിന്യം സംസ്കരിക്കുന്നതിനുള്ള പ്ലാന്റ് എന്നിവ നിർമ്മിക്കാനും ചീമേനിയെ മുമ്പ് തെരഞ്ഞെടുത്തിരുന്നു. ഈ പദ്ധതികൾക്കെതിരെയെല്ലാം ചീമേനിയിലെ ജനങ്ങൾ പ്രതിരോധമുയർത്തി. ആണവ നിലയം സ്ഥാപിക്കുന്നതിനെതിരെയും ചീമേനിയിൽ ചെറുത്തുനിൽപ്പ് ശക്തമാണ്. ന്യൂസ് ഇൻ ക്വസ്റ്റ്യന്റെ മൂന്നാം എപ്പിസോഡിൽ ആരോഗ്യമേഖലയിലടക്കം കാലങ്ങളായി പിന്നോക്കാവസ്ഥ നേരിടുന്ന കാസർഗോഡ് ജില്ലയിൽ ഈ പദ്ധതിയുമായി സർക്കാർ മുന്നോട്ടുവരുന്നതിന്റെ രാഷ്ട്രീയത്തെക്കുറിച്ചും ചീമേനിയുടെ ചെറുത്തുനിൽപ്പിന്റെ ചരിത്രത്തെക്കുറിച്ചും സംസാരിക്കുന്നു ആണവവിരുദ്ധ ജനകീയ കർമ്മ സമിതി ജോയിന്റ് കൺവീനർ സുഭാഷ് ചീമേനി.
കേൾക്കാം:
വഴിയോരങ്ങളിൽ ഉറങ്ങേണ്ടി വരുന്നവരെ സർക്കാർ കാണാതെ പോകുമ്പോൾ | News in Question 2
തൃശൂർ നാട്ടികയിൽ നിർമ്മാണം നടക്കുന്ന റോഡിൽ ഉറങ്ങിക്കിടന്നവർക്കുമേൽ ലോറി ഇടിച്ചുകയറി അഞ്ചുപേർ കൊല്ലപ്പെട്ടത് നവംബർ 26നാണ്. ലോറി ഡ്രെെവർ മദ്യലഹരിയിലായിരുന്നു എന്നാണ് പ്രാഥമിക റിപ്പോർട്ട്. പാലക്കാട് ഗോവിന്ദപുരത്ത് നിന്നും തൊഴിൽതേടി തൃശൂർ ജില്ലയിലെത്തിയ ഈ കുടുംബം കേരളത്തിനകത്ത് തന്നെയുള്ള കുടിയേറ്റതൊഴിലാളികൾ നേരിടുന്ന ഇടമില്ലായ്മയുടെ പ്രശ്നത്തിലേക്ക് വിരൽചൂണ്ടുന്നു. ഈ വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് ഹെെക്കോടതിയിൽ റിട്ട് പെറ്റിഷൻ നൽകാനൊരുങ്ങുന്ന കേരള ദളിത് ആദിവാസി ലോയേഴ്സ് യൂണിയൻ പ്രസിഡന്റ് അഡ്വ. സി.കെ രാധാകൃഷ്ണൻ ന്യൂസ് ഇൻ ക്വസ്റ്റ്യനിൽ സംസാരിക്കുന്നു.
കേൾക്കാം:
പലസ്തീനി മാധ്യമപ്രവർത്തകരുടെ സ്വാതന്ത്ര്യ സമരം | News in Question 1
ന്യൂസ് ഇൻ ക്വസ്റ്റ്യന്റെ ഈ എപ്പിസോഡിൽ പലസ്തീനിലെ മാധ്യമപ്രവർത്തനത്തെ കുറിച്ചും പലസ്തീനെ കുറിച്ചുള്ള മാധ്യമ ആഖ്യാനങ്ങളെ കുറിച്ചും കൗണ്ടർ കറന്റ്സ് ന്യൂസ് വെബ്സെെറ്റിന്റെ എഡിറ്റർ ബിനു മാത്യു സംസാരിക്കുന്നു.
കേൾക്കാം: