കൊലയാളി ഫാക്ടറിക്കെതിരെ അന്തിമ സമരം തുടങ്ങി
വാഴക്കാടും പരിസരപ്രദേശങ്ങളും കാന്‍സര്‍ രോഗികളുടെ കബറിടങ്ങള്‍കൊണ്ട് നിറച്ച മാവൂരിലെ ഗ്രാസിം ഇന്‍ഡസ്ട്രീസ് എന്ന ഗ്വാളിയോര്‍ റയോണ്‍സ് ഫാക്ടറി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടുകൊണ്ട് ജനുവരി 26ന് മാവൂരില്‍ ജനകീയ പ്രക്ഷോഭകരുടെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.