രോഗികള്‍ക്ക് ഇനി പെപ്‌സിയുടെ ‘പോഷകാഹാരം’
ഒരു കമ്പനിയുടെ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ നിര്‍ദേശിക്കാന്‍ ഐ.എം.എ കരാര്‍ ഉണ്ടാക്കുന്നത് ആദ്യമാണ്. പെപ്‌സി കമ്പനിയുടെ പാനീയങ്ങള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി വ്യാപക പരാതി ഉയരുകയും ഇന്ത്യയിലെ ശീതളപാനീയ വില്‍പന ഗണ്യമായി കുറയുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ലഘുഭക്ഷണ വില്‍പനയിലും പഴച്ചാര്‍ വില്‍പനയിലും ഇന്ത്യയില്‍ കുടുതലായി ശ്രദ്ധിക്കാന്‍ കമ്പനി തീരുമാനിച്ചിരുന്നു.