അറിയാനുള്ള ജനങ്ങളുടെ അവകാശം പടിഞ്ഞാറ്, പാശ്ചാത്യേതര ലോകത്തോട്‌

ശബ്ദത്തിന്റെ അര്‍ത്ഥം മാത്രമെടുത്താല്‍ ആഗോളവല്‍ക്കരണം ലോകത്തിന്റെ ഉല്‍ഗ്രഥനമാണ്. മുഖ്യമായും സാമ്പത്തികമായ ഉല്‍ഗ്രഥനം. അപ്പോള്‍ അത് പ്രത്യേകിച്ച് നല്ലതോ, ചീത്തയോ ആകേണ്ടതില്ല. കച്ചവടം അതില്‍ത്തന്നെ നല്ലതിനേയോ ചീത്തയെയോ സൂചിപ്പിക്കാത്തതുപോലെ മാനുഷികമായ പരിണിതഫലങ്ങളെ ആസ്പദമാക്കിയാണ് നല്ലതും ചീത്തയും തീരുമാനിക്കപ്പെടുന്നത്.