കേരളം ഭരിച്ചവര്‍ക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നു ഭൂരഹിതര്‍ക്ക് ഭൂമി നല്‍കരുത് എന്ന ലക്ഷ്യം

അംബേദ്കറെ പല്ലും നഖവും ഉപയോഗിച്ച് മുതലാളിത്തത്തിന്റെ വക്താവ് എന്ന് നിരന്തരം ആക്ഷേപിച്ച ഇ.എം.എസ്സിന്റെ പ്രായോഗിക/ദാര്‍ശനിക സമീപനം തികഞ്ഞ മുതലാളിത്ത സേവനം മാത്രമാണെന്ന് ഇനിയും ഇത്തരം കമ്മ്യൂണിസ്റ്റു പാര്‍ട്ടികളില്‍ അടിമകളായി കഴിഞ്ഞു കൂടുന്ന ദളിത-ദരിദ്രര്‍ മനസ്സിലാക്കിയിട്ടില്ല. ഡോ. അംബേദ്കര്‍ ഭൂമിയെ സംബന്ധിച്ച് നടത്തിയ ഭാവി പദ്ധതികളില്‍ പ്രധാനമായത് ഭൂമിയുടെ ദേശസാത്കരണമായിരുന്നു. ഇങ്ങനെയൊരു ശ്രമം കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളായ ക്യൂബയിലും, ചൈനയിലും നടക്കുകയും വിജയിപ്പിക്കുകയും ചെയ്തിരുന്നു.