കാര്‍ഷിക വിപ്ലവത്തിലൂടെ സമഗ്രമായ ഭൂപരിഷ്‌കരണം
കേരളത്തിലെ ഭൂരഹിതരില്‍ ഏറിയ പങ്കും ദളിതരും ആദിവാസികളുമാണ്. എന്നാല്‍ അവര്‍ നടത്തുന്ന സമരങ്ങളിലെ സ്വത്വ രാഷ്ട്രീയത്തെ ഞങ്ങള്‍ അംഗീകരിക്കുന്നില്ല. അവരുടെ ആവശ്യങ്ങള്‍ തീര്‍ത്തും ന്യായമായതിനാലാണ് ഞങ്ങള്‍ അവരുടെ സമരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നത്. ഭൂപരിഷ്‌ക്കരണം വര്‍ഗ്ഗാടിസ്ഥാനത്തിലുള്ള വിഭജനം നടത്തിയതുകൊണ്ടാണ് പരാജയപ്പെട്ടതെന്ന് ദളിത് സമരക്കാര്‍ പറയുന്നുണ്ട്. ദളിത് എന്ന പേരില്‍തന്നെ ഭൂമിയുടെ അവകാശം പുനര്‍നിര്‍ണ്ണയിക്കപ്പെട്ടാല്‍ അപാകതകള്‍ പരിഹരിക്കപ്പെടുമെന്ന് അവര്‍ സമരങ്ങളിലൂടെ തെളിയിക്കേണ്ടിയിരിക്കുന്നു.