കെ.പി. പ്രഭാകരനില്‍നിന്നും കെ.പി. രാജേന്ദ്രന്‍ പഠിക്കേണ്ടത്
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരളത്തിലെ റവന്യൂ വകുപ്പ് മന്ത്രി കെ.പി. രാജേന്ദ്രന്‍ ഭരിക്കുമ്പോള്‍, സ്ഥലം ഏറ്റെടുക്കല്‍ തുടര്‍ വിവാദങ്ങളുടെ പുതിയ കണ്ണിയായ ട്രിവാന്‍ഡ്രം ഗോള്‍ഫ് ക്ലബ്ബ് സര്‍ക്കാരിലേക്ക് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലൂടെ കണ്ണോടിക്കുമ്പോള്‍, സി.പി.ഐ.യുടെ കര്‍ഷകരുടെയും ചെത്തുതൊഴിലാളികളുടെയും നേതാവായ, ഇപ്പോഴും ജീവിച്ചിരിക്കുന്ന, രാജേന്ദ്രന്റെ അച്ഛന്‍ കെ.പി. പ്രഭാകരന്‍ എന്താവാം ആലോചിക്കുന്നത്?