ജി.എം. ഭക്ഷണം അപകടകരമായ ഒരു പരീക്ഷണം
ഹ ഇന്ത്യയില്‍ ജനിതകമാറ്റം വരുത്തിയ ഭക്ഷണം നിരോധിക്കുക.
ഹ ബിടി (bt) വഴുതന നമുക്ക് വേണ്ട.
അപകടകരമായ ജനിതക ചൂതാട്ടം
ജനിതക പരിണാമം സംഭവിച്ച ജീവജാലങ്ങളെ കുറിച്ചുള്ള പഠനത്തില്‍ അതിപ്രഗല്‍ഭനാണ് ”ജനിതക ചൂതാട്ടം” എന്ന പുസ്തകത്തിന്റെ കര്‍ത്താവായ ജെഫ്രി എം സ്മിത്ത്. അറുപത്തിയഞ്ചോളം രോഗ ഭീഷണികളുയര്‍ത്തുന്നതിന് ഉറച്ച തെളിവുകളുണ്ടെന്ന് അദ്ദേഹം പറയുന്നു. എന്തുകൊണ്ട് ജനിതക പരിണാമം പരീക്ഷണശാലകളില്‍ മാത്രം ഒതുങ്ങിനില്‍ക്കണമെന്നും ഈ കൂടിക്കാഴ്ച്ചയില്‍ അദ്ദേഹം വിശദീകരിക്കുന്നു.
Read Moreമോണ്‍സാന്റോകളോട് ക്വിറ്റ് ഇന്ത്യ എന്ന് പറയൂ
ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. വി.എസ്. വിജയന്‍ കേരളീയത്തിനോട് നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.
Read Moreനമുക്കുവേണ്ടത് ജി.എം. വിത്തുകളല്ല വീട്ടുമുറ്റത്തെ ചുണ്ടങ്ങ
ബൗദ്ധികസ്വത്താവകാശനിയമം ഉപയോഗിച്ച് സൂക്ഷ്മ ജീവികളുടെ ചെടികളുടേയും വിളകളുടേയും മൃഗങ്ങളുടേയും മനുഷ്യരുടേയും ജനിതക ഘടന പേറ്റന്റ് ചെയ്യുമ്പോള്‍ ഈ ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടേയും അവകാശികള്‍ ചില ബഹുരാഷ്ട്ര കുത്തകകള്‍ മാത്രമാകുമോ എന്നുള്ള വലിയ ആശങ്കയാണ് ഈ ഘട്ടത്തില്‍ പങ്കുവയ്ക്കാനുള്ളത്.
Read More‘പോയ്‌സണ്‍ ഓണ്‍ ദി പ്ലാറ്റര്‍’ ജനിതകവിത്തുകള്‍ക്കെതിരെ ഒരു ചിത്രം
ഹിന്ദി ചലച്ചിത്രരംഗത്തെ അതികായനായ മഹേമഷ് ഭട്ട് നിര്‍മ്മിച്ച ‘പോയിസണ്‍ ഓണ്‍ ദി പ്ലാറ്റര്‍’ എന്ന ഡോക്യുമെന്ററി ജനിതകമാറ്റം വരുത്തിയ ഭക്ഷ്യവസ്തുക്കളുടെ അപകടങ്ങള്‍ തുറന്നുകാട്ടുന്നു. അജയ് കാഞ്ചനാണ് ചിത്രത്തിന്റെ സംവിധായകന്‍. 2009 ഫെബ്രുവരി 4 ന് ഡല്‍ഹിയില്‍ ചിത്രത്തിന്റെ പ്രദര്‍ശനത്തോടനുബന്ധിച്ച് നടന്ന ചര്‍ച്ചയില്‍
ഉയര്‍ന്നുവന്ന വാദഗതികള്‍
ജീവന്റെ വഴിയില്‍നിന്ന് നാശത്തിന്റെ വഴിയിലേക്ക്
പരിസ്ഥിതി പ്രവര്‍ത്തകയും സേവ് റൈസ്, ആന്റി ജിഎം ക്യാമ്പയിനുകളുടേയും മുഖ്യപ്രവര്‍ത്തകയും തണലിന്റെ ഡയറക്ടറും കൃഷി ഓഫീസര്‍ ജോലി ചെറുപ്പത്തിലേ രാജിവച്ച് മുഴുവന്‍ സമയവും പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന എസ്. ഉഷ ജനിതക വിത്തുകളുടെ പ്രത്യാഘാതങ്ങളെക്കുറിച്ചും അതിനെതിരെയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചും കേരളീയത്തിനോട് സംസാരിക്കുന്നു. കഴിഞ്ഞ 20 വര്‍ഷത്തോളമായി കൃഷി, പരിസ്ഥിതി, പരിരക്ഷണ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്ന സംഘടനയാണ് തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തണല്‍.’
Read Moreസുരക്ഷിത ഭക്ഷണം സംസ്‌ക്കാരമാകണം
ജനിതകവിത്തുകള്‍ക്കെതിരെ നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച്?
യൂറോപ്യന്‍ രാജ്യങ്ങള്‍ എങ്ങനെ ജനിതകഭക്ഷണത്തിന് എതിരായി?
ഇന്ത്യയില്‍ ജിഎം ഗവേഷണത്തിന്റെ ഭാഗമായി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്?
അഭിമുഖം…
Read Moreജനിതകവൈകല്യ ഭക്ഷ്യോത്പന്നങ്ങള്‍ നിരോധിക്കണം
മനുഷ്യന്റെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഈ ഉത്പന്നങ്ങള്‍ വന്‍തോതിലാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍ വന്‍ലാഭം കൊയ്യാന്‍ വേണ്ടി മാത്രം വികസിപ്പിച്ചെടുത്ത ജനിതകവൈകല്യമുള്ള വിത്തുകളില്‍ നിന്നുള്ള ഭക്ഷ്യോത്പന്നങ്ങള്‍ മുതലാളിത്ത രാജ്യങ്ങളില്‍ വളരെ കുറഞ്ഞ അളവിലെ ഉപയോഗിക്കുന്നുള്ളൂ. ഇവ കഴിക്കുന്നതാകട്ടെ സാമ്പത്തികമായി താഴെ തട്ടിലുള്ളവരും.
Read Moreഞാന്‍ ഒരു പരീക്ഷണ എലിയല്ല
ജി.എം.വിളകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനയച്ച കത്ത്
Read MoreSay No to genetically modified food
ജനിതകമാറ്റം വരുത്തിയ ഭക്ഷ്യവിളകള്‍ കൃഷിചെയ്യാന്‍ അനുവദിച്ചാല്‍ പിന്നെ ഒരു തിരിച്ചുപോക്ക് സാധ്യമല്ല.
ജീവനുള്ള വസ്തുക്കളില്‍ സ്വയം പരിണമിക്കാനും വളരാനും കഴിവുള്ള ജനിതക കണങ്ങള്‍ പ്രകൃതിയില്‍ എന്തെല്ലാം പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് പ്രവചിക്കാന്‍ കഴിയില്ല.
Read Moreഉദാരീകരണം കര്‍ഷകര്‍ക്ക് ശവക്കുഴിയൊരുക്കുമ്പോള്‍
പ്രശസ്ത പത്രപ്രവര്‍ത്തകനും മാഗ്‌സസെ അവാര്‍ഡ് ജേതാവുമായ പി.സായിനാഥ് ഇപ്പോള്‍ ലഭ്യമായ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ കര്‍ഷകആത്മഹത്യകളെക്കുറിച്ച് നല്‍കുന്ന വ്യത്യസ്തമായ വിവരണം. മഹാരാഷ്ട്രയിലെ മഴയെമാത്രം ആശ്രയിച്ച് കൃഷിചെയ്യുന്ന കര്‍ഷകര്‍ക്കുമേല്‍ വിലകൂടിയ വിത്തിനങ്ങള്‍ മൊണ്‍സാന്റൊ അടിച്ചേല്‍പ്പിച്ചപ്പോഴുണ്ടായ ദുരന്തങ്ങള്‍ റിപ്പോര്‍ട്ടുചെയ്ത ഇദ്ദേഹം എങ്ങനെ ബി.ടി.കോട്ടണ്‍ കര്‍ഷകരെ മരണത്തിലേക്ക് ആനയിക്കുന്നുവെന്ന് ഈ കുറിപ്പില്‍ വിവരിക്കുന്നു.
Read Moreഅട്ടപ്പാടിയില്‍ ജനിതകമാറ്റം വരുത്തിയ പരുത്തി കൃഷിചെയ്യുന്നു
കേരളത്തില്‍ ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ ഉപയോഗിക്കുന്നതിന് കൃഷിവകുപ്പ് നിരോധിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ രണ്ടുവര്‍ഷമായി തമിഴ്‌നാടിനോട് ചേര്‍ന്നുകിടക്കുന്ന അട്ടപ്പാടിയില്‍ ബിടി പരുത്തി കൃഷി ചെയ്തുവരുന്നുണ്ടെന്നാണ്
ബൊമ്മിയാംപടിക്കടുത്തുള്ള എണ്‍പത് വയസ് പിന്നിട്ട കര്‍ഷകനായ അപ്പുണ്ണിനായര്‍ പറയുന്നത്.
ഭക്ഷ്യസുരക്ഷയ്ക്കായി നെയ്‌ലേനി പ്രഖ്യാപനം
മാലിയിലെ സെലുംഗുവില്‍ നടന്ന ഭക്ഷ്യസുരക്ഷാ സമ്മേളനത്തില്‍ അവതരിപ്പിച്ച നെയ്‌ലേനി പ്രഖ്യാപനം.
Read Moreഛത്തീസ്ഗഡിലെ ആദിവാസി നരഹത്യകള്‍
ഛത്തീസ്ഗഢില്‍ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെയും ഭരണകൂട അടിച്ചമര്‍ത്തലുകളെയും കുറിച്ച് ഒരു ഓര്‍മ്മപ്പെടുത്തല്‍. അന്യായമായി ഭരണകൂടം തടവറയിലടച്ച ഒരു മനുഷ്യാവകാശപോരാളിയുടെ ഭാര്യ സംസാരിക്കുന്നു.
നാലാമത് വിബ്ജിയോര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കുവാനായി തൃശൂരില്‍ എത്തിയതാണ് ഇലീന
പ്ലാച്ചിമട വോട്ടുബാങ്കല്ല രാഷ്ട്രീയ നിലപാടാണ്
2009 മാര്‍ച്ച് 24ന് പ്ലാച്ചിമട സമരം 2500 ദിവസം പിന്നിടുകയാണ്. സമരം ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കാതെ ഭരണകൂടങ്ങള്‍ പ്ലാച്ചിമടയോടുള്ള അനീതി തുടരുകയാണ്. ലോകമന:സാക്ഷിയുടെ ശ്രദ്ധയാകര്‍ഷിച്ചിട്ടും പരിഹാരം കാണാതെ ഇത്രനാള്‍ നീണ്ടുപോയ സമരത്തിന്റെ തുടര്‍ന്നുള്ള മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാം? സമരസമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാല്‍ സംസാരിക്കുന്നു.
Read Moreശശി തരൂര്‍ അറിയാന്‍
ശശി തരൂര്‍ കൊക്കകോളയ്ക്ക് ദാസ്യവേലചെയ്തുകൊണ്ട് എഴുതിയതിനോട് വിയോജിച്ച് പ്ലാച്ചിമട ക്യദാര്‍ഢ്യപ്രവര്‍ത്തകര്‍
അദ്ദേഹത്തിന് കത്തയച്ചിരുന്നു. പ്ലാച്ചിമട സമരത്തെ എതിര്‍ത്തും കോളയെ ന്യായീകരിച്ചുമാണ് അദ്ദേഹം അതിന് മറുപടി പറഞ്ഞത്. മുന്‍ യുഎന്‍ അണ്ടര്‍ സെക്രട്ടറി ശശി തരൂര്‍ പ്രകടിച്ച അഭിപ്രായങ്ങളോട് വിയോജിച്ചുകൊണ്ട്
പരിസ്ഥിതി വിദഗ്ദ്ധനും ഭൂഗര്‍ഭജല അതോറിറ്റി മെമ്പറുമായ എസ്. ഫെയ്‌സി എഴുതുന്നു
പ്ലാച്ചിമട ഇനിയും ലഭിക്കാത്ത നീതി
സംസ്ഥാന ഭൂജലം സംരക്ഷിക്കുന്നതിനും അതിന്റെ ചൂഷണം ഉപയോഗം എന്നിവ ക്രമീകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി 2003 ഡിസംബര്‍ 16 മുതല്‍ കേരള ഭൂജല (നിയന്ത്രണവും ക്രമീകരണവും) ആക്ടും സംസ്ഥാനത്ത് പ്രാബല്യത്തിലുണ്ട്. എന്നിട്ടും, എന്തുകൊണ്ടോ, കൊക്കക്കോളയ്‌ക്കെതിരായുള്ള സര്‍ക്കാര്‍ നടപടികള്‍ വിജയത്തിലേക്കെത്തുന്നില്ല.
Read Moreറിലയന്‍സ് സെസിനെതിരെ വിട്ടുവീഴ്ചയില്ലാതെ
മുകേഷ് അംബാനി നേതൃത്വം നല്‍കുന്ന മഹാമുംബൈ ഇന്റഗ്രേറ്റഡ് ഇക്കമോമിക് സ്‌പെഷ്യല്‍സോണിനെതിരെ മഹാരാഷ്ട്രയിലെ റായ്ഗര്‍ ജില്ലയിലെ 22 ഗ്രാമങ്ങള്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി വിവിധ ജനകീയ സമരങ്ങളിലൂടെ ചെറുത്തുനില്‍പ്പിന് ശ്രമിക്കുന്നു. ഈ സമരത്തില്‍ ശക്തമായ നേതൃത്വം നല്‍കി ജനകീയ പ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്ന മഹാരാഷ്ട്രക്കാരി ഉല്‍ക്കാ മഹാജനുമായുള്ള കൂടിക്കാഴ്ചയുടെ പ്രസക്ത ഭാഗങ്ങള്‍
Read Moreകേരളത്തിലെ വൈദ്യുതിരംഗം വെല്ലുവിളികളും സാധ്യതകളും
സംസ്ഥാനത്തെ വൈദ്യുതിരംഗം കടുത്ത പ്രതിസന്ധി നേരിടുന്ന ഇന്നത്തെ സാഹചര്യത്തിലും വൈദ്യുതിയുടെ മേലുള്ള നമ്മളുടെ ആശ്രയം വര്‍ദ്ധിച്ചുവരികയാണല്ലോ? സംസ്ഥാനത്തെ വൈദ്യുതിരംഗത്തെക്കുറിച്ച് ഗൗരവമുള്ള ചര്‍ച്ചകള്‍ നടക്കേണ്ട സമയമായിരിക്കുന്നു. ഈ തുറന്ന ചര്‍ച്ചയിലേക്ക് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുക.
Read Moreമഞ്ചപ്പട്ടിത്താഴ്‌വരയുടെ മഴനിഴല്‍ പ്രകൃതിയില്‍
വെള്ളക്കാട്ടുപോത്തിനെ തേടിയുള്ള അനന്യമായ ഒരു വനയാത്ര.
Read More