Uncategorized

പണപ്പയറ്റിന്റെ ഗ്രാമീണപ്പെരുമ

ശ്രീ എന്ന അഭിസംബോധനയോടെ ചെറിയ കാര്‍ഡില്‍ തയ്യാറാക്കുന്ന കുറിപ്പാണ് പയറ്റിനായി പയറ്റ് നടത്തുന്നയാള്‍ കൊടുക്കുക. പയറ്റ് നടക്കുന്ന സ്ഥലം, പീടിക, സമയം എന്നിവ എന്നിവ രേഖപ്പെടുത്തിയ ലളിതമായ കത്ത് നേരില്‍ കണ്ടോ വിശ്വസ്തരുടെ കൈവശം വഴി കൈമാറിയോ ആണ് പലര്‍ക്കും എത്തിക്കുക. സാമ്പത്തികമായ അത്യാവശ്യഘട്ടത്തില്‍ ആദ്യം പയറ്റ് തുടങ്ങുന്ന യുവാക്കള്‍ തന്റെ സുഹൃത് വലയത്തെയാണ് ആദ്യം ആശ്രയിക്കുക. അതിനു പുറമെ തന്റെ ബന്ധുവലയത്തെയും പരമാവധി ഉപയോഗിക്കും. ഇത്തരത്തില്‍ വിതരണം ചെയ്യുന്നതിനായി നൂറിനും ഇരുനൂറിനും ഇടയില്‍ കത്തുകള്‍ സാധാരണ അടിക്കും.