അതിരപ്പിള്ളി സത്യാഗ്രഹം ഒരുവര്‍ഷം പിന്നിടുമ്പോള്‍
2008 ഫെബ്രുവരി 25ന് അതിരപ്പിള്ളി ആക്ഷന്‍ കൗണ്‍സിലിന്റെയും ചാലക്കുടി റിവര്‍ പ്രൊട്ടക്ഷന്‍ ഫോറത്തിന്റേയും നേതൃത്വത്തില്‍ ആരംഭിച്ച അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരേയുള്ള സമരം ഒരുവര്‍ഷം പൂര്‍ത്തിയാവുകയാണ്. പദ്ധതിയുടെ നിര്‍ദേശം വന്നനാള്‍ മുതല്‍ പലതരത്തില്‍ നടന്നുവന്ന സമര പ്രവര്‍ത്തനങ്ങള്‍ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിലും പദ്ധതിയുടെ പൊള്ളത്തരങ്ങള്‍ സമൂഹ മനസാക്ഷിയ്ക്കു മുന്നിലും അധികാരികള്‍ക്ക് മുന്നിലും തുറന്നുകാട്ടുന്നതിലും വിജയിച്ചു. പക്ഷെ ജനകീയ സമരത്തെ വകവയ്ക്കാതെ സാമ്പത്തിക താത്പര്യങ്ങള്‍ മാത്രം കണക്കിലെടുത്ത് പദ്ധതി നടപ്പില്‍ വരുത്തുന്നതിനുള്ള ഗൂഡാലോചനകള്‍ ഭരണപക്ഷത്തും കെ.എസ്.ഇ.ബി.യിലുംഇപ്പോഴും നടക്കുന്നുണ്ട്.