ബൂട്ടോഹുമായി മിന്‍ തനാക്ക പ്‌ളാച്ചിമടയില്‍

ജാപ്പനീസ് കര്‍ഷകനും നര്‍ത്തകനും അഭിനേതാവും സംവിധായകനുമായ മിന്‍തനാക്ക 2009 ജനുവരി 16ന് പ്‌ളാച്ചിമടയില്‍ ബൂട്ടോഹ് നൃത്തം അവതരിപ്പിച്ചു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ സദസുകളില്‍ ഇത് സംഘടിപ്പിക്കുന്നത് ഇരിങ്ങാലക്കുട നടനകൈരളിയാണ്.

Read More

അടുത്ത ഇര നിങ്ങളുടെ കുഞ്ഞാവുമോ?

ആരോഗ്യ ജാഗ്രത എന്ന സംഘടന ഒരു ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്. പോളിയോ രോഗം തടയാന്‍ ലക്ഷ്യമിട്ട് നല്‍കുന്ന ഓറല്‍ പോളിയോ വാക്‌സിനെതിരെയുള്ള സമരമാണ് ഈ ദൗത്യം.

Read More

വാക്കും പ്രവര്‍ത്തിയും പൊരുത്തപ്പെടുമ്പോള്‍

സെപ്റ്റംബര്‍ അവസാനം കേരളത്തോട് വിടപറയുമ്പോള്‍ അവസാനമായി യാത്ര ചോദിക്കുവാന്‍ ഒരാളെ മാത്രമേ കണ്ടിരുന്നുള്ളൂ. ഏഴിലോടുള്ള ആയുര്‍വേദ ചികിത്സാലയത്തില്‍ നിസ്സഹായനായി കഴിയുന്ന വാസുദേവന്‍ നന്തിക്കര എന്ന ജോണ്‍സി. ഇരുകാലുകളുടെയും ചലനശേഷി നഷ്ടപ്പെട്ട ജോണ്‍സിയുടെ ആരോഗ്യം അനുക്രമമായി ക്ഷയിക്കുകയായിരുന്നു. സ്‌നേഹത്തിന്റെ ഒരു ചെറുതരി പോലും ജോണ്‍സിയെ ആശ്വസിപ്പിച്ചിരുന്നു.

Read More

സൗഹൃദങ്ങളുടെ നിറവില്‍ ഒരു നിലാവ്‌

| |

പുനര്‍ജനി ഡി അഡിക്ഷന്‍ സെന്ററില്‍ ജോണ്‍സണും കൂട്ടരും ഒരുക്കിയ കഞ്ഞിയും പുഴുക്കും പൊടിയ ചമ്മന്തിയും എല്ലാവരും ആവശ്യാനുസരണം വന്നെടുത്ത് കഴിയ്ക്കുക തന്നെയായിരുന്നു.

Read More

അതിരപ്പിള്ളി സത്യാഗ്രഹം ഒരുവര്‍ഷം പിന്നിടുമ്പോള്‍

2008 ഫെബ്രുവരി 25ന് അതിരപ്പിള്ളി ആക്ഷന്‍ കൗണ്‍സിലിന്റെയും ചാലക്കുടി റിവര്‍ പ്രൊട്ടക്ഷന്‍ ഫോറത്തിന്റേയും നേതൃത്വത്തില്‍ ആരംഭിച്ച അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരേയുള്ള സമരം ഒരുവര്‍ഷം പൂര്‍ത്തിയാവുകയാണ്. പദ്ധതിയുടെ നിര്‍ദേശം വന്നനാള്‍ മുതല്‍ പലതരത്തില്‍ നടന്നുവന്ന സമര പ്രവര്‍ത്തനങ്ങള്‍ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിലും പദ്ധതിയുടെ പൊള്ളത്തരങ്ങള്‍ സമൂഹ മനസാക്ഷിയ്ക്കു മുന്നിലും അധികാരികള്‍ക്ക് മുന്നിലും തുറന്നുകാട്ടുന്നതിലും വിജയിച്ചു. പക്ഷെ ജനകീയ സമരത്തെ വകവയ്ക്കാതെ സാമ്പത്തിക താത്പര്യങ്ങള്‍ മാത്രം കണക്കിലെടുത്ത് പദ്ധതി നടപ്പില്‍ വരുത്തുന്നതിനുള്ള ഗൂഡാലോചനകള്‍ ഭരണപക്ഷത്തും കെ.എസ്.ഇ.ബി.യിലുംഇപ്പോഴും നടക്കുന്നുണ്ട്.

Read More

നെല്ലിയാംപതിക്കാടുകളില്‍

വലിയ കിണ്ണത്തേക്കാള്‍ വലുപ്പത്തിലുള്ള കാല്‍ചുവടുകളുമായി മലമുകളിലേക്ക് കയറിയും താഴേക്കിറങ്ങിയും. തെന്നിയും തെന്നാതെയും, വഴി തെളിച്ച് എനിക്കു മുന്നേ നടന്നുപോയ ഒരു കൊമ്പന്‍.

Read More

ഒരു വോട്ടര്‍

സ്വന്തം ജൈവസ്ഥലികളില്‍ അയാള്‍ അത്യന്തം കരുത്തനായി കാണപ്പെടാറുണ്ട്. കിണറിന്റെ ആഴത്തില്‍, വൃക്ഷങ്ങളുടെ തുന്നാരത്തലപ്പില്‍, കട്ട വിണ്ട പാടങ്ങളില്‍, മഷിത്തണ്ടുകളുടെ ഈര്‍പ്പം തിങ്ങിയ കവുങ്ങിന്‍തോപ്പുകളില്‍. മറ്റിടങ്ങളില്‍ അയാള്‍ വഴിതെറ്റി സ്വീകരണമുറിയില്‍ എത്തിപ്പെട്ട ചെമ്പോത്തോ മരങ്കൊത്തിയോ ആയി. ആപ്പീസുകളില്‍, സര്‍ക്കാരാശുപത്രിയില്‍,

Read More

‘പട്ടയമേള’ നടത്തി ഞങ്ങളെ വീണ്ടും അവഹേളിക്കരുത്‌

മുഖ്യമന്ത്രിക്ക് മൂലമ്പിള്ളി നിവാസികളുടെ തുറന്ന കത്ത്

Read More

പിഴുതെറിയപ്പെട്ടവരുടെ വിലാപങ്ങള്‍

പ്രമുഖ സാമൂഹ്യപ്രവര്‍ത്തകയായ അഡ്വ. ആശയുടെ ഈ രംഗത്തെ ആദ്യ സംരംഭം എന്ന രീതിയില്‍ ഇതിന് ഏറെ പ്രസക്തിയുണ്ട്. വിവേചനങ്ങളാല്‍ ഒതുക്കപ്പെട്ട ഒരു വിഭാഗത്തിന്റെ പ്രതിനിധിയായ ആശയ്ക്ക് തന്റെ അരികുചേര്‍ന്നു നില്‍ക്കുന്ന വിഭാഗത്തിന്റെ വേദനകള്‍ തിരിച്ചറിയാന്‍ കഴിഞ്ഞുവെന്നത് ഈ സംഭവത്തിന്റെ രാഷ്ട്രീയം വ്യക്തമാക്കുന്നു.

Read More

നിശബ്ദ വനങ്ങള്‍

ജനിതകമാറ്റം വരുത്തിയ മരങ്ങള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്ന ഡോക്യുമെന്ററി

Read More

പരിസ്ഥിതിവാദം പാടില്ലെന്ന പിണറായിയുടെ നിലപാട് അംഗീകരിക്കില്ല: സുഗതകുമാരി

തീവ്രപരിസ്ഥിതിവാദം അനുവദിക്കില്ലെന്ന സിപിഎം സെക്രട്ടറിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് കവയത്രി സുഗതകുമാരി.പരിസ്ഥിതി നാശം തീവ്രമാകുമ്പോള്‍ പരിസ്ഥിതി വാദം ഉണ്ടായേ തീരൂ. മരിക്കുംവരെ മണ്ണിനും പച്ചപ്പിനും കൃഷിക്കുംവേണ്ടി പോരാടുമെന്നും സുഗതകുമാരി പറഞ്ഞു.

Read More

NH 17 സ്വകാര്യവല്‍ക്കരണത്തിനെതിരെ ജനകീയപ്രക്ഷോഭം

NH 17ലെ കുറ്റിപ്പുറം-ഇടപ്പിള്ളി വരെയുള്ള റോഡില്‍ ബി.ഒ.ടി. അടിസ്ഥാനത്തില്‍ നിര്‍മ്മാണങ്ങള്‍ നടത്തി സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ ജനകീയപ്രക്ഷോഭം ശക്തമാകുന്നു.

Read More

ആണവോര്‍ജ്ജം വഴി കറുത്ത പ്രഭാതത്തിലേക്ക്

എം.പി. പരമേശ്വരന്‍ ‘കറുത്ത പ്രഭാതം, ആണവോര്‍ജ്ജവും ആണവകരാറും’ എന്ന പുസ്തകത്തിലൂടെ ആണവോര്‍ജ്ജത്തിന്റെ സാമൂഹികവും പാരിസ്ഥിതികവുമായ പ്രശ്‌നങ്ങളും, ഇന്തോ-അമേരിക്കന്‍ ആണവകരാറിന്റെ ആശങ്കകളും ശാസ്ത്രീയമായി വിശകലനം ചെയ്യുന്നു.

Read More

അപകടമുയര്‍ത്തുന്ന മാലിന്യസംസ്‌കരണം

മാലിന്യത്തില്‍നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നു എന്ന പേരില്‍ കൊച്ചിന്‍ പോര്‍ട്ടില്‍ സ്ഥാപിക്കാന്‍ പോകുന്നത് അപകടകരമായ മാലിന്യങ്ങള്‍ കത്തിക്കുന്ന ചൂളയാണെന്ന് (ഇന്‍സിനറേറ്റര്‍), പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസും പെരിയാര്‍ മലിനീകരണ വിരുദ്ധ സമിതിയും സംയുക്തമായി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നു.

Read More

പണപ്പയറ്റിന്റെ ഗ്രാമീണപ്പെരുമ

ശ്രീ എന്ന അഭിസംബോധനയോടെ ചെറിയ കാര്‍ഡില്‍ തയ്യാറാക്കുന്ന കുറിപ്പാണ് പയറ്റിനായി പയറ്റ് നടത്തുന്നയാള്‍ കൊടുക്കുക. പയറ്റ് നടക്കുന്ന സ്ഥലം, പീടിക, സമയം എന്നിവ എന്നിവ രേഖപ്പെടുത്തിയ ലളിതമായ കത്ത് നേരില്‍ കണ്ടോ വിശ്വസ്തരുടെ കൈവശം വഴി കൈമാറിയോ ആണ് പലര്‍ക്കും എത്തിക്കുക. സാമ്പത്തികമായ അത്യാവശ്യഘട്ടത്തില്‍ ആദ്യം പയറ്റ് തുടങ്ങുന്ന യുവാക്കള്‍ തന്റെ സുഹൃത് വലയത്തെയാണ് ആദ്യം ആശ്രയിക്കുക. അതിനു പുറമെ തന്റെ ബന്ധുവലയത്തെയും പരമാവധി ഉപയോഗിക്കും. ഇത്തരത്തില്‍ വിതരണം ചെയ്യുന്നതിനായി നൂറിനും ഇരുനൂറിനും ഇടയില്‍ കത്തുകള്‍ സാധാരണ അടിക്കും.

Read More

ഗാന്ധിമന്ദിരത്തിന്റെ പേരിലും ഒരു കുടിയൊഴുപ്പിക്കല്‍!

‘നിങ്ങള്‍ ചെയ്യുന്ന ഓരോ പ്രവര്‍ത്തിയും സമൂഹത്തിലെ ഏറ്റവും താഴെതട്ടില്‍ കഴിയുന്ന വ്യക്തിയെ എങ്ങിനെ ബാധിക്കുമെന്ന് ഓര്‍ക്കണം’. ഭരണകര്‍ത്താക്കള്‍ക്ക് ഈ ഉപദേശം നല്‍കിയത് മറ്റാരുമല്ല, നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിജിതന്നെ. അദ്ദേഹം നയിച്ച കോണ്‍ഗ്രസ് പാര്‍ട്ടി സ്വാതന്ത്ര്യാനന്തരം എത്ര അധ:പതിച്ചു എന്നുള്ളതിന് ഇതാ കോണ്‍ഗ്രസ് പാര്‍ട്ടി ഭരിക്കുന്ന ആന്ധ്രാപ്രദേശിന്റെ തലസ്ഥാനത്തുനിന്ന് ഒരു തെളിവുകൂടി.

Read More
Page 2 of 2 1 2