അക്ഷയശ്രീയുടെ കൃഷിയിടം സന്ദര്‍ശിച്ചപ്പോള്‍…

ആദ്യത്തെ അക്ഷയശ്രീ അവാര്‍ഡ് ജേതാവായ ജൈവകര്‍ഷകന്‍ എ. നാരായണ മേനോന്റെ കൃഷിയിടം (പാലക്കാട്) സന്ദര്‍ശിക്കാന്‍ ഒരു ഭാഗ്യമുണ്ടായി. കൂറ്റന്‍ കായ്കളുമേന്തി നില്‍ക്കുന്ന കുള്ളന്‍ പപ്പായ മരങ്ങളാണ് നമ്മെ പടിവാതില്‍ തന്നെ എതിരേല്‍ക്കുന്നത്. മുന്നോട്ട് പോകുമ്പോള്‍ സമൃദ്ധമായി കായ്ച്ചുനില്‍ക്കുന്ന അടയ്ക്കാമരങ്ങളും അവയില്‍ പടര്‍ന്നുകയറിയ കരുത്തുള്ള കുരുമുളകുമാണ് നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

Read More

വന്യജീവി സംരക്ഷണത്തെക്കുറിച്ച് പറയാന്‍ ബിനോയ് വിശ്വത്തിന് എന്തവകാശം?

കേരളമന്ത്രിസഭയില്‍ വന്യജീവികള്‍ക്കുവേണ്ടി നിലകൊള്ളേണ്ട വനം-വന്യജീവി വകുപ്പ് മന്ത്രി ബിനോയ് വിശ്വം ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്കിനുള്ളിലെ രാത്രികാല ഗതാഗത നിരോധനം പിന്‍വലിക്കാന്‍ ബ്ലാംഗൂരിലേക്ക് കച്ചകെട്ടിയിറങ്ങും മുമ്പ് ശ്രദ്ധിക്കേണ്ടിയിരുന്ന കാര്യങ്ങള്‍.

Read More

സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ കാല്‍ നൂറ്റാണ്ട് ; കേരളത്തിലെ മാറ്റങ്ങളുടേയും !

കേരളത്തില്‍ ഹരിതരാഷ്ട്രീയത്തിനും വികസനവും പരിസ്ഥിതിയും തമ്മിലുള്ള ആശയസംഘട്ടനത്തിനും തുടക്കം കുറിച്ച സൈലന്റ്‌വാലി പ്രക്ഷോഭത്തിന് ഇരുപത്തഞ്ച് വയസ് തികഞ്ഞു. പരിസ്ഥിതിവാദികള്‍ വികസനത്തിന് തുരങ്കം വയ്ക്കുന്നവരാണെന്ന ഇന്നും നിലനില്‍ക്കുന്ന ശക്തമായ സാമൂഹിക ധാരണയുടെ തുടക്കവും അവിടെ നിന്നായിരുന്നു. എതിര്‍പ്പുകളെയെല്ലാം അവഗണിച്ച് ഒരുകൂട്ടം വികസന വിരോധികള്‍ പശ്ചിമഘട്ടത്തിലെ ഈ അപൂര്‍വ്വ ജൈവകലവറയെ സംരക്ഷിക്കാന്‍ മുന്നോട്ട് വന്നു. കുന്തിപ്പുഴയ്ക്ക് കുറുകെ വരാനിരുന്ന അണക്കെട്ടിനെ തടയാനും കേരളീയ സമൂഹത്തില്‍ ശക്തമായൊരു പാരിസ്ഥിതിക അവബോധം സൃഷ്ടിക്കാന്‍ കഴിയുകയും ചെയ്ത പ്രക്ഷോഭത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികത്തിലെത്തുമ്പോള്‍ സൈലന്റ്‌വാലിയ്ക്ക് ശേഷം കേരളത്തിന്റെ പാരിസ്ഥിതിക രംഗത്തുണ്ടായ ഇടര്‍ച്ചകളെ വിമര്‍ശനാത്മകമായി ഈ ലേഖനം വിലയിരുത്തുന്നു.

Read More

പമ്പയില്‍ മുങ്ങുമ്പോള്‍ ഓര്‍ക്കേണ്ടത്‌

ശബരിമല തീര്‍ത്ഥാടന കാലം ആരംഭിച്ചതോടെ കേരളത്തിനകത്തും പുറത്തും നിന്നുമെത്തുന്ന ലക്ഷകണക്കിന് ഭക്തന്‍മാര്‍ക്ക് സൗകര്യങ്ങളൊരുക്കാന്‍ നെട്ടോട്ടമോടുകയാണ് ഭരണാധികാരികള്‍. ഒരു വര്‍ഷം ഭണ്ഡാരപ്പെട്ടിയില്‍ വീഴുന്ന കാശിന്റെ കണക്കുവച്ച് നോക്കിയാല്‍ ശബരിമലയില്‍ ഇപ്പോഴുള്ള സൗകര്യങ്ങള്‍ പോരാ എന്ന പരാതിയും പ്രബലമായുണ്ട്. പക്ഷെ ഓരോ മണ്ഡലകാലത്തും നഷ്ടമായിക്കൊണ്ടിരിക്കുന്ന വനത്തെക്കുറിച്ചും നശിച്ചുകൊണ്ടിരിക്കുന്ന പമ്പാനദിയെക്കുറിച്ചും ആശങ്കപ്പെടാന്‍ ആരാണുള്ളത്. പണത്തിന് മുകളില്‍ പരുന്തും പറക്കും.

Read More

കാതിക്കുടത്തെ കാളകൂടം-2; പുഴയില്‍ നിന്നൊരുതുടം കാതിക്കുടം

1979ല്‍ ആരംഭിച്ച മൃഗങ്ങളുടെ എല്ലില്‍നിന്നും ഒസ്സീന്‍ എന്ന രാസവസ്തു ഉണ്ടാക്കുന്ന കാതിക്കുടത്തെ നിറ്റാ ജലാറ്റിന്‍ കമ്പനിയും വികസനത്തിന്റെ പേരിലാണ് സ്ഥാപിക്കപ്പെട്ടത്, പക്ഷെ പതിവുപോലെ വികസനം ഇവിടെയും പ്രദേശവാസികളുടെ സ്വപ്നങ്ങളെ തകിടം മറിച്ചു. വിഷലിപ്തമായ നാടിനെയും രോഗികളായ ഒരു ജനതയേയുമാണ് അത് ഒടുവില്‍ സൃഷ്ടിച്ചത്. തുടക്കത്തില്‍ സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്റെ കൈയിലുണ്ടായിരുന്ന കൂട്ടുസംരംഭകരായ നിറ്റാ ജലാറ്റിന്റെയും മിത്‌സുബിഷി കോര്‍പറേഷന്റെയും പക്കലേക്ക് എത്തിയതോടെ അമിതലാഭത്വരപൂണ്ട് ഉത്പാദന പ്രക്രിയയും മലിനീകരണ നിയന്ത്രണ സംവിധാനങ്ങളുമെല്ലാം അട്ടിമറിക്കപ്പെട്ടു. തദ്ദേശവാസികളോട് പുലര്‍ത്തേണ്ട സാമാന്യ മര്യാദകള്‍ പോലും ലംഘിക്കപ്പെട്ടു. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജനകീയ സമരം ശക്തമാകുന്ന പശ്ചാത്തലത്തില്‍ കാളകൂടമാകുന്ന കാതിക്കുടത്തെക്കുറിച്ച് ഒരു വിശദമായ റിപ്പോര്‍ട്ട്. തുടര്‍ച്ച

Read More

വീണ്ടും ചില കല്യാണ വിശേഷങ്ങള്‍

വിവാഹങ്ങള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കും നമ്മള്‍ വ്യാപകമായി ഉപയോഗിക്കുന്ന ഡിസ്‌പോസിബിള്‍ ഗ്ലാസുകള്‍ ആരും ശ്രദ്ധിക്കാത നിശബ്മായ ഒരു പാരിസ്ഥിതി ദുരന്തം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. പ്ലാസ്റ്റിക് കപ്പുകള്‍ നമുക്ക് പൂര്‍ണ്ണമായി ഒഴിവാക്കാന്‍ കഴിഞ്ഞെങ്കിലും പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ള ഡിസ്‌പോസിബിള്‍ ഗ്ലാസുകള്‍ ഒറ്റ ഉപയോഗത്തിന് ശേഷം വലിച്ചെറിയപ്പെടുമ്പോളുണ്ടാകുന്ന അപകടത്തിന്റെ ആഴത്തെക്കുറിച്ച് വേണ്ടവിധത്തില്‍ നമ്മള്‍ ആലോചിച്ച് തുടങ്ങിയിട്ടില്ല. ആഘോഷങ്ങളില്‍ അനാവശ്യമായി കടന്നുകൂടുന്ന ഈ പ്ലാസ്റ്റിക് ഭീകരനെ ഒഴിവാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന സുഹൃത്തുക്കള്‍ അവരുടെ അനുഭങ്ങള്‍ വിവരിക്കുന്നു. നമ്മുടെ ആഘോഷങ്ങള്‍ പരിസ്ഥിതിക്ക് ദുരന്തമായി മാറരുതെന്ന ഉറച്ച തീരുമാനം എല്ലാവരുമെടുക്കണമെന്ന പ്രചരണംകൂടിയാണ് ആഘോഷവേളകളില്‍ സ്റ്റീല്‍ ഗ്ലാസുമായെത്തുന്ന ഇവരുടെ പ്രവര്‍ത്തനം.

Read More

നമ്മുടെ കുട്ടികളെ നീന്തല്‍ പഠിപ്പിക്കാന്‍ ലോക ബാങ്ക് വരണോ?

നഗരത്തിലെ ചേക്ലേറ്റ് പയ്യന്‍മാര്‍ പുഴ കാണാനിറങ്ങുന്നതും പുഴയുടെ ഒഴുക്ക് കണ്ട് ഭ്രമിച്ച് പോകുന്നതും അപകടത്തില്‍ പെടുന്നതും നമുക്ക് മനസ്സിലാക്കാം. എന്നാല്‍ ഗ്രാമത്തിലെ നമ്മുടെ കുട്ടികള്‍ തോണി അപകടത്തില്‍ പെടുകയോ? ഇവിടെയാണ് ഗ്രാമങ്ങള്‍ നഷ്ടപ്പെടുന്നെന്ന് ഗ്രാമീണര്‍ പോലും തിരിച്ചറിയാതിരിക്കുന്നത്. ചാലിയാര്‍ മാവൂര്‍ റയോണ്‍സില്‍ നിന്ന് തിരിച്ചുപിടിച്ചിട്ടെന്ത്? പുഴയ്ക്ക് ഇരുപുറവുമുള്ളവര്‍ പുഴ സ്വന്തമാക്കുന്നില്ലെങ്കില്‍.

Read More

രാഷ്ട്രീയം, സാഹിത്യം

‘ഉപഭോഗത്തെക്കുറിച്ച് ഒരു പഴഞ്ചന്‍ കാഴ്ചപ്പാടിലേക്ക് നമ്മള്‍ തിരിച്ചു പോകേണ്ടിയിരിക്കുന്നു. നിങ്ങള്‍ കണ്‍സ്യൂം ചെയ്തില്ലെങ്കില്‍ ഇക്കണോമി തകര്‍ന്ന് വീഴുമെന്നാണ് ഇന്നത്തെ സാഹചര്യം. എന്നാല്‍ ഇപ്പോഴത്തെ നിരക്കില്‍ ഉപഭോഗം തുടര്‍ന്നുകൊണ്ടുപോയാലോ പരിസ്ഥിതി തരിപ്പണമാവുകയും ചെയ്യും. തീവ്രമായി ആലോചിച്ച് തീരുമാനമെടുക്കാന്‍ പറ്റിയ സമയമാണിത്. പക്ഷേ മനുഷ്യരാശിക്ക് അതിന് കഴിയുമോ എന്ന് ഉറപ്പില്ല. കാരണം സമൂഹത്തെ മുഴുനും പിഴുതെറിയാന്‍തക്ക പ്രവൃത്തികള്‍ ചെയ്തതിന്റെ ഫലമായി ഒരു പാട് സമൂഹങ്ങള്‍ തകര്‍ന്നുവീണ സംഭവങ്ങള്‍ ചരിത്രത്തില്‍ ഇഷ്ടംപോലെ കാണാം.’

Read More

മന്ത്രി ചിദംബരത്തിന്റെ യുദ്ധങ്ങള്‍

രാജ്യമിന്ന് നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര പ്രശ്‌നം നക്‌സല്‍ ഭീകരതയാണെന്ന് കണ്ടെത്തിയ സര്‍ക്കാര്‍ സര്‍വ്വ സന്നാഹ സൈന്യവുമായി അതിനെ നേരിടാന്‍ കോപ്പുകൂട്ടികഴിഞ്ഞു. വെടിയുണ്ടകള്‍ കൊണ്ട് നടത്തുന്ന ഈ ക്രമസമാധാന സംരക്ഷണ പ്രവര്‍ത്തനത്തിന് ഒരു ഓമനപ്പേരും കിട്ടിയിട്ടുണ്ട്, ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട്(ഹരിത വേട്ട). പ്രകൃതി വിഭവങ്ങള്‍ കൊണ്ട് ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ പ്രദേശങ്ങളില്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രാദേശിക ജനതയെ കൊള്ളയടിച്ച് ഹരിതവേട്ട നടത്തിക്കൊണ്ടിരിക്കുന്നത് വമ്പന്‍ കോര്‍പറേറ്റുകളാണ്. സര്‍ക്കാര്‍ ഭാഷ്യത്തില്‍ പറഞ്ഞാല്‍ നക്‌സലൈറ്റുകള്‍ക്ക് വേരോട്ടമുള്ള പ്രദേശങ്ങള്‍. കോര്‍പ്പറേറ്റുകള്‍ക്ക് സുഗമമായ വഴിയൊരക്കാന്‍ നക്‌സല്‍ ഭീകരതയുടെ പേര് പറഞ്ഞ് ദരിദ്രരായ ജനസമൂഹത്തിന് നേരെ സൈന്യം തോക്കുചൂണ്ടുന്ന കാലമുണ്ടാകുമെന്ന് ജനാധിപത്യ ഇന്ത്യയുടെ സൃഷ്ടാക്കളായ സമാധാന പ്രിയന്‍മാരുപോലും കരുതിയിട്ടുണ്ടാവില്ല. അത്ഭുതമൊന്നും സംഭവിച്ചില്ല, വിചാരിച്ചതുപോലെതന്നെ കോര്‍പറേറ്റ് വാല പ്രകാശ് കാരാട്ടും സംഘവും നിരായുധനായ പോരാളി ബുദ്ധദേവിനെ മുന്നില്‍ നിര്‍ത്തി നക്‌സല്‍ വേട്ടയ്ക്ക് പിന്തുണയുമായെത്തിയിട്ടുണ്ട്. ഒപ്പം എഡിറ്റോറിയലെഴുതി പ്രേത്സാഹിപ്പിക്കാന്‍ ദി ഹിന്ദു വിനെപ്പേലെ ഒരു ഉത്തമ മാധ്യമ ചങ്ങാതിയും.
സാമ്പത്തിക മന്ത്രിപട്ടം മാറിയിട്ടും ഉദാരീകരണം നടപ്പാക്കാന്‍ ആഭ്യന്തരമന്ത്രിയായ ചിദംബരം കണ്ടെത്തിയ പുതിയ വഴികളെ വിശകലനം ചെയ്യുകയാണ് അരുന്ധതി റോയ് ഈ ലേഖനത്തില്‍.

Read More

ജി.എം. വിളകള്‍ എന്തിനീ ധൃതി?

ജനിതക മാറ്റം വരുത്തിയ വിളകള്‍ ഇന്ത്യയില്‍ എന്തുകൊണ്ട് പരീക്ഷിക്കരുത് എന്നതിന് പത്തു കാരണങ്ങള്‍ ജനിതക എഞ്ചിനീയറിങ്ങ് അപ്രൂവല്‍ കമ്മിറ്റിയുടെ ചെയര്‍മാനും പ്രശസ്ത ജൈവ സാങ്കേതിക വിദഗ്ദ്ധനുമായ പുഷ്പ എം. ഭാര്‍ഗവ വിശദീകരിക്കുന്നു.

Read More

സാമൂഹികലക്ഷ്യങ്ങള്‍ക്കായി ഒരു സവാരി

‘സൈക്ലിങ്ങ് വിത്ത് എ മിഷന്‍’ സൈക്കിള്‍ യാത്ര ഡിസംബര്‍ 20ന് കാസര്‍ഗോഡില്‍നിന്നും ആരംഭിച്ച് 28ന് തിരുവനന്തപുരത്ത് സമാപിക്കും. പരിസ്ഥിതി-സൗഹൃദ വാഹനം എന്ന നിലയില്‍ സൈക്കിളിനെ പ്രചരിപ്പിക്കുകയും ജനിതക വിളകള്‍ നിരോധിക്കുക, ജൈവകൃഷി നയം നടപ്പിലാക്കുക, ലോകസമാധാന യാത്രക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക തുടങ്ങിയ സാമൂഹിക പ്രാധാന്യമുള്ള സന്ദേശങ്ങളെ ജനമദ്ധ്യത്തില്‍ എത്തിക്കുന്നതിനും യാത്ര ലക്ഷ്യമിടുന്നു. ഒപ്പം ലൈംഗികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ കുട്ടികള്‍ താമസിച്ചു പഠിക്കുന്ന തിരുവനന്തപുരത്തെ ‘ചില്ല’യ്ക്ക് ധനം സമാഹരിക്കാനും യാത്രയുടെ ഭാഗമായി ഉദ്ദേശിക്കുന്നു. യാത്രയെക്കുറിച്ചും സൈക്കിള്‍ ഹരത്തെക്കുറിച്ചും ടീം ക്യാപ്റ്റന്‍ പ്രകാശ് പി. ഗോപിനാഥ് സംസാരിക്കുന്നു.

Read More

ഗോത്രസമൂഹം നല്‍കുന്ന പാഠങ്ങള്‍

”ഞങ്ങളുടെ സര്‍ക്കാരാണ് ദില്ലിയിലും മുംബയിലും പക്ഷെ ഞങ്ങളുടെ ഗ്രാമത്തില്‍ ഞങ്ങള്‍ തന്നെയാണ് സര്‍ക്കാര്‍” മഹാരാഷ്ട്രയിലെ ഗട്ചറോളി ജില്ലയിലെ മേന്തയിലെ ആദിവാസി ഗോണ്ട് ഗോത്രത്തോടൊപ്പം രണ്ട് ദിവസം താമസിച്ച ലേഖകന്‍ ഗോത്രസമൂഹത്തിന്റെ ഭരണ-സാമൂഹിക സംവിധാനങ്ങളെക്കുറിച്ചും ആധുനികസംസ്‌കൃതികളുടെ പാകപിഴകളെ ഓര്‍മ്മപ്പെടുത്തുന്ന അവരുടെ തനത് ചുറ്റുപാടുകളെക്കുറിച്ചും ഗോത്രജൈവികതയുടെ നന്മകളെക്കുറിച്ചും എഴുതുന്നു.

Read More

പ്രകൃതിദര്‍ശനത്തിന്റെ പൊരുള്‍

ജോണ്‍സി ജേക്കബിന്റെ ആത്മകഥ ‘ഹരിത ദര്‍ശനം’ പ്രകൃതിയെക്കുറിച്ചുള്ള അദ്ദേഹം പറയാതെ പോയ നിരവധി പുതിയ പാഠങ്ങള്‍ വാനയക്കാര്‍ക്കും വലിയ സമ്പത്തായി ജോണ്‍സി മാഷ് കരുതിയിരുന്ന ശിഷ്യഗണങ്ങള്‍ക്കും പകര്‍ന്ന് നല്‍കുന്നു.

Read More

‘എന്‍മകജെ’ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന് ഒരു സാഹിത്യ ഭാഷ്യം

എന്‍ഡോസള്‍ഫാന്‍ പ്രയോഗം ഒരു ജനതക്ക് സമ്മാനിച്ച ദുരിതങ്ങളെ അതേ തീവ്രതയോടെയാണ് എന്‍മകജെ എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. പാരിസ്ഥിതിക ആഘാതത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ നോവലില്‍ മുഴുവന്‍ നമ്മെ അലോസരപ്പെടുത്തുന്നു.

Read More

കോര്‍പ്പറേറ്റുകള്‍ക്കെതിരെ പദയാത്ര

അടിസ്ഥാന ജീവനാവകാശങ്ങള്‍ നിഷേധിക്കുന്ന കോര്‍പ്പറേറ്റ് – ഭരണകൂട കൂട്ടുകെട്ടിനെതിരെ ഒറീസയില്‍ പലയിടങ്ങളിലും ശക്തമായ ജനകീയ സമരങ്ങള്‍ നടക്കുന്നു. ദക്ഷിണകൊറിയന്‍ സംരംഭമായ പോസ്‌കോയ്‌ക്കെതിരെയും ഇന്ത്യന്‍ കമ്പനിയായ വേദാന്ദയ്‌ക്കെതിരെയുമാണ് ദേശീയ ശ്രദ്ധ നേടിയ ജനകീയ ചെറുത്തുനില്‍പ്പ് ഉയര്‍ന്നിട്ടുള്ളത്.

Read More

പട്ടാളത്തെ നേരിടാന്‍ ഭോപ്പാല്‍ ദുരന്തത്തിനിടയാക്കിയ കീടനാശിനി

തൃശൂരിലെ അയ്യന്തോള്‍ പുല്ലഴി കോള്‍പ്പാടശേഖരത്തില്‍ നെല്‍ച്ചെടികള്‍ തിന്നു നശിപ്പിക്കുന്ന പട്ടാളപ്പുഴു രൂക്ഷമായതോടെ അതിനെ നേരിടാന്‍ കാര്‍ഷികസര്‍വകലാശാലയുടെ നേതൃത്വത്തില്‍ കീടനാശിനി പ്രയോഗം തുടങ്ങി. കോര്‍പ്പറേറ്റ് കമ്പനിയായ ബെയര്‍ ഉത്പ്പാദിപ്പിക്കുന്ന സെവിന്‍ എന്ന കീടനാശിനിയാണ് പാടത്ത് വ്യാപകമായി തളിച്ചുതുടങ്ങിയത്.

Read More