പട്ടാളത്തെ നേരിടാന്‍ ഭോപ്പാല്‍ ദുരന്തത്തിനിടയാക്കിയ കീടനാശിനി
തൃശൂരിലെ അയ്യന്തോള്‍ പുല്ലഴി കോള്‍പ്പാടശേഖരത്തില്‍ നെല്‍ച്ചെടികള്‍ തിന്നു നശിപ്പിക്കുന്ന പട്ടാളപ്പുഴു രൂക്ഷമായതോടെ അതിനെ നേരിടാന്‍ കാര്‍ഷികസര്‍വകലാശാലയുടെ നേതൃത്വത്തില്‍ കീടനാശിനി പ്രയോഗം തുടങ്ങി. കോര്‍പ്പറേറ്റ് കമ്പനിയായ ബെയര്‍ ഉത്പ്പാദിപ്പിക്കുന്ന സെവിന്‍ എന്ന കീടനാശിനിയാണ് പാടത്ത് വ്യാപകമായി തളിച്ചുതുടങ്ങിയത്.