കോര്‍പ്പറേറ്റുകള്‍ക്കെതിരെ പദയാത്ര
അടിസ്ഥാന ജീവനാവകാശങ്ങള്‍ നിഷേധിക്കുന്ന കോര്‍പ്പറേറ്റ് – ഭരണകൂട കൂട്ടുകെട്ടിനെതിരെ ഒറീസയില്‍ പലയിടങ്ങളിലും ശക്തമായ ജനകീയ സമരങ്ങള്‍ നടക്കുന്നു. ദക്ഷിണകൊറിയന്‍ സംരംഭമായ പോസ്‌കോയ്‌ക്കെതിരെയും ഇന്ത്യന്‍ കമ്പനിയായ വേദാന്ദയ്‌ക്കെതിരെയുമാണ് ദേശീയ ശ്രദ്ധ നേടിയ ജനകീയ ചെറുത്തുനില്‍പ്പ് ഉയര്‍ന്നിട്ടുള്ളത്.