നമ്മുടെ കുട്ടികളെ നീന്തല്‍ പഠിപ്പിക്കാന്‍ ലോക ബാങ്ക് വരണോ?
നഗരത്തിലെ ചേക്ലേറ്റ് പയ്യന്‍മാര്‍ പുഴ കാണാനിറങ്ങുന്നതും പുഴയുടെ ഒഴുക്ക് കണ്ട് ഭ്രമിച്ച് പോകുന്നതും അപകടത്തില്‍ പെടുന്നതും നമുക്ക് മനസ്സിലാക്കാം. എന്നാല്‍ ഗ്രാമത്തിലെ നമ്മുടെ കുട്ടികള്‍ തോണി അപകടത്തില്‍ പെടുകയോ? ഇവിടെയാണ് ഗ്രാമങ്ങള്‍ നഷ്ടപ്പെടുന്നെന്ന് ഗ്രാമീണര്‍ പോലും തിരിച്ചറിയാതിരിക്കുന്നത്. ചാലിയാര്‍ മാവൂര്‍ റയോണ്‍സില്‍ നിന്ന് തിരിച്ചുപിടിച്ചിട്ടെന്ത്? പുഴയ്ക്ക് ഇരുപുറവുമുള്ളവര്‍ പുഴ സ്വന്തമാക്കുന്നില്ലെങ്കില്‍.