സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ കാല്‍ നൂറ്റാണ്ട് ; കേരളത്തിലെ മാറ്റങ്ങളുടേയും !

കേരളത്തില്‍ ഹരിതരാഷ്ട്രീയത്തിനും വികസനവും പരിസ്ഥിതിയും തമ്മിലുള്ള ആശയസംഘട്ടനത്തിനും തുടക്കം കുറിച്ച സൈലന്റ്‌വാലി പ്രക്ഷോഭത്തിന് ഇരുപത്തഞ്ച് വയസ് തികഞ്ഞു. പരിസ്ഥിതിവാദികള്‍ വികസനത്തിന് തുരങ്കം വയ്ക്കുന്നവരാണെന്ന ഇന്നും നിലനില്‍ക്കുന്ന ശക്തമായ സാമൂഹിക ധാരണയുടെ തുടക്കവും അവിടെ നിന്നായിരുന്നു. എതിര്‍പ്പുകളെയെല്ലാം അവഗണിച്ച് ഒരുകൂട്ടം വികസന വിരോധികള്‍ പശ്ചിമഘട്ടത്തിലെ ഈ അപൂര്‍വ്വ ജൈവകലവറയെ സംരക്ഷിക്കാന്‍ മുന്നോട്ട് വന്നു. കുന്തിപ്പുഴയ്ക്ക് കുറുകെ വരാനിരുന്ന അണക്കെട്ടിനെ തടയാനും കേരളീയ സമൂഹത്തില്‍ ശക്തമായൊരു പാരിസ്ഥിതിക അവബോധം സൃഷ്ടിക്കാന്‍ കഴിയുകയും ചെയ്ത പ്രക്ഷോഭത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികത്തിലെത്തുമ്പോള്‍ സൈലന്റ്‌വാലിയ്ക്ക് ശേഷം കേരളത്തിന്റെ പാരിസ്ഥിതിക രംഗത്തുണ്ടായ ഇടര്‍ച്ചകളെ വിമര്‍ശനാത്മകമായി ഈ ലേഖനം വിലയിരുത്തുന്നു.