അക്ഷയശ്രീയുടെ കൃഷിയിടം സന്ദര്‍ശിച്ചപ്പോള്‍…
ആദ്യത്തെ അക്ഷയശ്രീ അവാര്‍ഡ് ജേതാവായ ജൈവകര്‍ഷകന്‍ എ. നാരായണ മേനോന്റെ കൃഷിയിടം (പാലക്കാട്) സന്ദര്‍ശിക്കാന്‍ ഒരു ഭാഗ്യമുണ്ടായി. കൂറ്റന്‍ കായ്കളുമേന്തി നില്‍ക്കുന്ന കുള്ളന്‍ പപ്പായ മരങ്ങളാണ് നമ്മെ പടിവാതില്‍ തന്നെ എതിരേല്‍ക്കുന്നത്. മുന്നോട്ട് പോകുമ്പോള്‍ സമൃദ്ധമായി കായ്ച്ചുനില്‍ക്കുന്ന അടയ്ക്കാമരങ്ങളും അവയില്‍ പടര്‍ന്നുകയറിയ കരുത്തുള്ള കുരുമുളകുമാണ് നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.