നെല്‍പ്പാടങ്ങളുടെ അന്തകനാവാന്‍ ‘സ്വര്‍ണ അരി’ വരുന്നു
വിഷം നിറഞ്ഞ തോട്ടങ്ങളിലെ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും മാറാരോഗങ്ങള്‍ പിടിപെട്ടു. കൃഷിയിടങ്ങളില്‍ മേഞ്ഞുനടന്ന കന്നുകാലികള്‍ രോഗം വന്നു ചത്തു. ഗതി മുട്ടിയ കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം തേടി. ഇതു തിരിച്ചറിഞ്ഞ കേന്ദ്രസര്‍ക്കാര്‍ തന്നെ വിദര്‍ഭ പാക്കേജില്‍ ബി.ടി പരുത്തി നിരുത്സാഹപ്പെടുത്തണമെന്നു നിര്‍ദ്ദേശിച്ചു. അമേരിക്കന്‍ വിത്തു കമ്പനികള്‍ക്ക് കൊള്ളലാഭം കൊയ്യാനാണ് ജനിതകമാറ്റം വരുത്തിയ ഭക്ഷ്യവസ്തുക്കളുടെ വിപണനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.
Read Moreപ്ലാച്ചിമട നിവാസികള്‍ക്ക് 216 കടലാസ് കോടി
പ്ലാച്ചിമടയിലെ പ്രകൃതിക്കും മനുഷ്യനും ഉണ്ടായ കഷ്ടനഷ്ടങ്ങള്‍ രൂപാക്കണക്കിന് വിലയിരുത്തിയതൊഴിച്ചാല്‍ പ്ലാച്ചിമട സമരവുമായി ബന്ധപ്പെട്ടവര്‍ക്കും അതിന്റെ ഗതിവിഗതികള്‍ ശ്രദ്ധിച്ചവര്‍ക്കും ഏറെയൊന്നും ഉന്നതാധികാരസമിതിയുടെ റിപ്പോര്‍ട്ടില്‍ ഇല്ല എന്ന ലേഖകന്‍ വിലയിരുത്തുന്നു.
Read Moreബജറ്റ് എത്രമാത്രം ഹരിതമാണ്?
ഗ്രീന്‍ഫണ്ട് കണ്ടെത്തി, ഹരിത പദ്ധതികള്‍ വികസിപ്പിച്ച് കേരളത്തില്‍ പച്ചവിരിക്കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാന ബജറ്റിന്റെ ലക്ഷ്യം പരിസ്ഥി സൗഹൃദമാണോ? കേരളീയം ചര്‍ച്ച തുടങ്ങുന്നു
Read Moreകേരളം ഹരിത സമ്പദ്‌വ്യവസ്ഥയിലേക്ക് മാറുമ്പോള്‍
കുറുക്കുവഴികള്‍ തേടാതെ സുദീര്‍ഘമായ ഒരു ഹരിതസമ്പദ്‌വ്യവസ്ഥയാണ് കേരളം നേരിടുന്ന നിലവിലുള്ള പരിസ്ത്ഥിതി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്ന് നിര്‍ദ്ദേശിക്കുന്ന പഠനം. സൈലന്റ് വാലി സംരക്ഷണത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശൂരില്‍ സംഘടിപ്പിച്ച സെമിനാറില്‍ അവതരിപ്പിച്ചത്.
Read Moreലാലൂര്‍ മറ്റൊരു സമരത്തിലേക്ക് ദൂരമളക്കുന്നു
ആറു പതിറ്റാണ്ടു കാലത്തെ പഴക്കമുള്ള പ്രശ്‌നമാണ ലാലൂര്‍. പല ഘട്ടങ്ങളിലും സമരം മൂര്‍ഛിക്കുയും താല്‍ക്കാലികാശ്വാസത്തിന്റെ പേരില്‍ വീണ്ടും പിന്നോട്ടു
പോകുകയും ചെയ്തിട്ടുണ്ട്. ഒന്നു മഴ പെയ്താല്‍ അല്ലെങ്കില്‍ രൂക്ഷമായ
ആരോഗ്യപ്രശ്‌നം വന്നാല്‍ വിഷവാതകം ശ്വസിച്ചാല്‍ അള പൊട്ടിയ പാമ്പിനെ പോലെ
സമരവും നിലവിളിയുമായി ലാലൂര്‍ നിവാസികള്‍ ഒന്നടങ്കം കോര്‍പ്പറേഷനു
മുന്നിലേക്കോ അല്ലാതെയോ സമരത്തിലേക്ക് എടുത്തു ചാടാറാണ് പതിവ്. പല പല
ഘട്ടങ്ങളില്‍ അന്നന്നത്തെ സമരങ്ങളെല്ലാം താല്‍ക്കാലിക മുട്ടുശാന്തിപോലെ
ചില ഒത്തുതീര്‍പ്പിന്റെയും ചില നേട്ടങ്ങളുടെയും പേരില്‍ നിര്‍ത്തിവെക്കും. ഇപ്പോള്‍ മുഖ്യമന്ത്രി ഇടപെടലിലൂടെയുണ്ടായിരിക്കുന്ന ഈ സമരം നിര്‍ത്തലില്‍
നിന്നും പ്രശ്‌നപരിഹാരത്തിലേക്കുള്ള ദൂരമെത്രയാണ്? ഒരു നിരീക്ഷണം.
പൊതുഇടങ്ങള്‍ വീണ്ടെടുക്കുക
പൊതു ഇടങ്ങളുടെ മഹനീയ മാതൃകകള്‍ ആവേണ്ടിയിരുന്ന അയല്‍ക്കൂട്ടങ്ങളും സ്വയം സഹായസംഘങ്ങളും പക്ഷേ, ‘അയല്‍ക്കൂട്ട’ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ യശഃശരീരനായ ശ്രീ.ഡി. പങ്കജാക്ഷക്കുറുപ്പ് വിവക്ഷിച്ച പാരസ്പര്യ ബോധത്തിന്റെ കൂട്ടായ്മകളാകുന്നതിനു പകരം വ്യവസ്ഥാപിതവും നിയമാധിഷ്ഠിതവുമായ സര്‍ക്കാര്‍ സംവിധാനങ്ങളായി പരിമിതപ്പെട്ടു എന്നിരിക്കിലും, പൊതു ഇടങ്ങളായി തീരാനുള്ള അവയുടെ ആശയപരമായ ചോദനകളെ പ്രോത്സാഹിപ്പിക്കുക തന്നെ വേണം.
Read Moreഇന്ത്യന്‍ ജനാധിപത്യത്തിന് മാതൃകയായ ഗോത്രപാഠങ്ങള്‍
2009 ആഗസ്റ്റില്‍ മഹാരാഷ്ട്രയിലെ ഗട്ചിറോളി ജില്ലയിലെ മേന്ത ഗ്രാമം സന്ദര്‍ശിക്കും ആദിവാസികളുടെ അതിഥിയായി താമസിക്കുകയും ചെയ്ത ലേഖകന്‍ ഗോത്രസമൂഹത്തിന്റെ ഭരണ-സാമൂഹിക സംവിധാനങ്ങളെക്കുറിച്ച് നടത്തിയ നിരീക്ഷണങ്ങള്‍ പങ്കുവയ്ക്കുന്നു.(കഴിഞ്ഞലക്കം തുടര്‍ച്ച)
Read Moreവളന്തക്കാടും ആശങ്കകളും
എറണാകുളത്തെ വളന്തക്കാട് ദ്വീപില്‍ വരാനൊരുങ്ങുന്ന ശോഭ ഡവലപേഴ്‌സിന്റെ ഹൈടെക് സിറ്റി സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് വിവിധ ഭാഗങ്ങളില്‍ നിന്നുണ്ടായ ആശങ്കകളെ തുടര്‍ന്ന് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് വളന്തക്കാടേക്ക് നടത്തിയ യാത്രയുടെയും മറ്റ് വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട്. കഴിഞ്ഞലക്കം തുടര്‍ച്ച
Read Moreസഹ്യസാനുക്കളെ സംരക്ഷിക്കാന്‍
പശ്ചിമഘട്ടമലനിരകളിലെ അതിലോലവും/ ദുര്‍ബലവുമായ പ്രദേശങ്ങള്‍, അതിന്റെ സംരക്ഷണം, തുടര്‍ നടപടികള്‍ എന്ന വിഷയത്തില്‍ ഏപ്രില്‍ 3ന് എറണാകുളത്ത് നടന്ന സെമിനാറിലെ വിലയിരുത്തലുകള്‍.
Read Moreകാതിക്കുടം : പോലീസിന്റേയും കമ്പനി തൊഴിലാളികളുടേയും കൈയ്യേറ്റത്തില്‍ പ്രതിഷേധിക്കുന്നു
കാതിക്കുടം : പോലീസിന്റേയും കമ്പനി തൊഴിലാളികളുടേയും
കൈയ്യേറ്റത്തില്‍ പ്രതിഷേധിക്കുന്നു
പശുവര്‍ഗീയതയെ ആര്‍ക്കാണ് പേടി?
വിശ്വമംഗള ഗോഗ്രാമയാത്രയെക്കുറിച്ച് എന്‍.പി. ജോണ്‍സണും വര്‍ഗീസ് തൊടുപറമ്പിലും കേരളീയത്തിന്റെ ഡിസംബര്‍ –
ഫെബ്രുവരി ലക്കങ്ങളില്‍ നടത്തിയ സംവാദം തുടരുന്നു. കാര്‍ഷിക സംസ്‌കൃതിയുടെ അഭിവാജ്യഘടകമാണ് ഗോസംരക്ഷണമെന്ന വര്‍ഗീസ് തൊടുപറമ്പിലിന്റെ വാദത്തെ പശുവിനെ മുന്നില്‍ നടത്തിച്ച് പ്രത്യക്ഷത്തില്‍ ജനക്ഷേമകരവും പ്രോത്സാഹജനകവുമായ ഒരു കൃഷി പരിഷ്‌കരണയജ്ഞം ഏറ്റെടുക്കുന്നതിലൂടെ ആര്‍.എസ്സ്. എസ്സ് ലക്ഷ്യമിടുന്നത് ഒരു ഹിന്ദു സാംസ്‌കാരിക ദേശീയതയുടെ നിലമൊരുക്കല്‍ തന്നെയാണെന്ന് ഈ ലേഖനം സ്ഥാപിക്കുന്നു
മഞ്ഞുകാലത്തെ ഓര്‍മ്മകള്‍
വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫറായ നസീര്‍ അനുഭവിച്ച ഒരു കാടന്‍യാത്രയില്‍നിന്ന്. കാടിനെ പ്രണയിക്കുവാനാണ് മഞ്ഞുകാലം വരുന്നത്.
Read Moreലോകസ്വരാജ്
നിലനില്‍ക്കാനുള്ള ഭൂമിയുടെ അവകാശത്തെ കോപ്പന്‍ഹേഗനില്‍ മുതലാളിത്തം തള്ളിപറഞ്ഞപ്പോള്‍ സോഷ്യലിസത്തിനോട് മുഖംതിരിച്ച് മുതലാളിത്തത്തിന് അനുകൂലമായി നിന്ന പരിസ്ഥിതിവാദികളാണ് തോറ്റ് മടങ്ങിയതെന്ന് വാദിക്കുന്ന, ശാസ്ത്രഗതി മാസികയുടെ ജനുവരി ലക്കം പ്രസിദ്ധീകരിച്ച ജോജി കൂട്ടുമ്മലിന്റെ തോറ്റുമടങ്ങുന്ന പരിസ്ഥിതിവാദി എന്ന ലേഖനത്തോടുള്ള പ്രതികരണം.
Read Moreവിജയേട്ടാ, ആര് ആരെയാണു വില്‍ക്കുന്നത്
സാമൂഹിക പ്രസക്തിയുള്ള കാര്യങ്ങള്‍ കവിതയ്ക്കും കഥയ്ക്കും വിഷയമല്ലാതായിരിക്കുന്നെന്നും സാംസ്‌കാരിക പ്രവര്‍ത്തകരെ ശിഥിലീകരണത്തിനുള്ള ചട്ടുകമാക്കാനാണു സാമ്രാജ്യത്വ ശക്തികള്‍ ശ്രമിക്കുന്നെന്നും പിണറായി വിജയന്‍ അരുന്ധതിറോയി എഴുതിയ 32 പേജുള്ള മാവോയിസ്റ്റുകളെക്കുറിച്ചുള്ള ലേഖനത്തിന് പ്രതികരണമായി പറഞ്ഞതിന് മറുപടി. (മാതൃഭൂമി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്)
Read More