ലാലൂര്‍ മറ്റൊരു സമരത്തിലേക്ക് ദൂരമളക്കുന്നു

ആറു പതിറ്റാണ്ടു കാലത്തെ പഴക്കമുള്ള പ്രശ്‌നമാണ ലാലൂര്‍. പല ഘട്ടങ്ങളിലും സമരം മൂര്‍ഛിക്കുയും താല്‍ക്കാലികാശ്വാസത്തിന്റെ പേരില്‍ വീണ്ടും പിന്നോട്ടു
പോകുകയും ചെയ്തിട്ടുണ്ട്. ഒന്നു മഴ പെയ്താല്‍ അല്ലെങ്കില്‍ രൂക്ഷമായ
ആരോഗ്യപ്രശ്‌നം വന്നാല്‍ വിഷവാതകം ശ്വസിച്ചാല്‍ അള പൊട്ടിയ പാമ്പിനെ പോലെ
സമരവും നിലവിളിയുമായി ലാലൂര്‍ നിവാസികള്‍ ഒന്നടങ്കം കോര്‍പ്പറേഷനു
മുന്നിലേക്കോ അല്ലാതെയോ സമരത്തിലേക്ക് എടുത്തു ചാടാറാണ് പതിവ്. പല പല
ഘട്ടങ്ങളില്‍ അന്നന്നത്തെ സമരങ്ങളെല്ലാം താല്‍ക്കാലിക മുട്ടുശാന്തിപോലെ
ചില ഒത്തുതീര്‍പ്പിന്റെയും ചില നേട്ടങ്ങളുടെയും പേരില്‍ നിര്‍ത്തിവെക്കും. ഇപ്പോള്‍ മുഖ്യമന്ത്രി ഇടപെടലിലൂടെയുണ്ടായിരിക്കുന്ന ഈ സമരം നിര്‍ത്തലില്‍
നിന്നും പ്രശ്‌നപരിഹാരത്തിലേക്കുള്ള ദൂരമെത്രയാണ്? ഒരു നിരീക്ഷണം.