ശോഭ ഹൈടെക് സിറ്റിക്ക് സമീപം ഭൂമാഫിയ വീണ്ടും പണമെറിയുന്നു
വിവാദ ശോഭ ഹൈടെക് സിറ്റിക്ക് സമീപം നിയമങ്ങളില്‍ തിരിമറി നടത്തി ഭൂമി വാങ്ങിക്കൂട്ടിയ ഭൂമാഫിയ സംരക്ഷിത മേഖലയായ വേമ്പനാട്ട് കായല്‍ നിലം നികത്തുന്നു. ദരിദ്ര വള്ളത്തൊഴിലാളികള്‍ക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ പട്ടയം കൊടുത്ത വേമ്പനാട്ട് കായല്‍ ഭൂമിയാണ് അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ വ്യവസ്ഥകള്‍ ലംഘിച്ചും രജിസ്‌ട്രേഷന്‍ നിയമങ്ങളില്‍ തിരിമറി നടത്തിയും തുച്ഛമായ വിലയ്ക്ക് വാങ്ങി നികത്തുന്നത്.