കാടിന്റെ ഹൃദയത്തില്‍ തൊടുമ്പോള്‍
വയനാട്ടിലെ തെറ്ററോഡില്‍ നിന്നും തിരുനെല്ലിക്കുള്ള പാതയ്ക്കിരുവശവും കാടാണ്. റോഡില്‍ നിന്നും കുറേ അകലത്തില് കാട് തെളിച്ചിട്ടുണ്ട്. മറ്റു വാഹനങ്ങളും വന്യജീവികള്‍ ഇറങ്ങുന്നതും എതിരെപ്പോകുന്നവര്‍ക്കു കാണാന്‍ പാകത്തില്‍. അവിടെ വഴിയോര തണല്‍ വൃക്ഷങ്ങള്‍ വച്ചുപിടിപ്പിച്ചിരിക്കുന്നു. തൂങ്ങിക്കിടക്കുന്ന ചുകപ്പ് ബോര്‍ഡറുകളും. അറ്റം വരെ കാണാം. കാട്ടില്‍ തണല്‍ വൃക്ഷതൈകള്‍! അതെ കാടിനീമട്ടില്‍ പോയാല്‍ അധികം കാലമില്ലല്ലോ? നമ്മള്‍ക്ക് നാട്ടില്‍ മരങ്ങള്‍ നടാം. കാട് മരമല്ല. ഒരു കാട് ഉണ്ടാക്കുവാന്‍ നമ്മള്‍ക്കാകില്ല. പക്ഷെ, ഒന്നു ചെയ്യുവാനാകും. അങ്ങോട്ട് നമ്മുടെ ‘വികസനങ്ങള്‍’ എത്തിക്കാതിരിക്കാനും അതിനു ചുറ്റും വേണ്ടത്ര സംരക്ഷണം നല്‍കുവാനും പറ്റും. വന്യജീവി ഫോട്ടോഗ്രാഫറുടെ കാടനുഭവങ്ങള്‍