വികസന ഫാസിസത്തിന്റെ ഇരുമ്പുമറകള്‍
പാരിസ്ഥിതികവും സാമൂഹികവുമായ ആഘാതങ്ങള്‍ കണക്കിലെടുക്കാതെ വികസനപദ്ധതികള്‍ ആവിഷ്‌കരിക്കരുതെന്ന് പറഞ്ഞിരുന്നവരെ വികസന വിരോധികളാക്കി ചിത്രീകരിച്ച് ആക്ഷേപിച്ചിരുന്ന കാലം അവസാനിച്ചിരിക്കുന്നു. പ്രതിഷേധ ശബ്ദങ്ങളെ കൈയൂക്ക്‌കൊണ്ട് നേരിടുന്ന ശൈലിയിലേക്ക് നമ്മുടെ സാമൂഹിക ചുറ്റുപാടുകള്‍ മാറ്റപ്പെട്ടിരിക്കുന്നു. ജനാധിപത്യത്തിന്റെ സംവാദ പരിസരത്തെ അനുസരണയുള്ള മൗനത്തിലേക്ക് പരിണമിപ്പിക്കുന്ന ഫാസിസ്റ്റ് അജണ്ടയുടെ ഭാഗമായി നടത്തിയ അക്രമത്തിന് ഇരയായ സി.ആര്‍. നീലക്ണ്ഠന്‍ കേരളീയവുമായി നടത്തിയ സംഭാഷണം.