സമരകേരളം ഉത്തരം തരും
ജനകീയസമരങ്ങള്‍ക്ക് കേരളം തനിമയാര്‍ന്ന മുഖം നല്‍കിയിട്ടുണ്ട്. ചെറുസമൂഹങ്ങളില്‍ നിന്ന് ഉയിരെടുത്ത ഉള്‍ക്കരുത്തുള്ള സമരങ്ങളാണ് കേരളം കാഴ്ചവെച്ചത്. എന്നാല്‍ ഒറ്റപ്പെട്ട സമരങ്ങള്‍ കൊണ്ടുമാത്രം നേരിടാവുന്നതല്ല രാജ്യത്തെ തുറിച്ചുനോക്കുന്ന വെല്ലുവിളികള്‍. രാജ്യവും ജനകീയ ബദലുകളും നേരിടുന്ന വെല്ലുവിളികള്‍ക്ക് കേരളത്തിന്റെ ഉത്തരമെന്താണ്?
Read Moreഎന്‍ഡോസള്‍ഫാന്‍; ഒടുങ്ങുന്നില്ല, ഇരകളുടെ നിലവിളി
മറ്റൊരു മൃഗത്തിനെ കാണിക്കാതെ കൊല നടത്തുകയെന്നത് മൃഗങ്ങളോട് മനുഷ്യന്‍ കാണിക്കുന്ന ചെറിയ കാരുണ്യമാണ്. എന്നാല്‍ ഇവിടെ അറവ് മൃഗങ്ങള്‍ക്ക് ലഭിക്കുന്ന നീതി പോലും മനുഷ്യന് ലഭിക്കുന്നുണ്ടോ? സംശയമാണ്, ഇതാ നിങ്ങള്‍ എന്‍ഡോസള്‍ഫാന്റെ ഇരകളുടെ കഥ കേള്‍ക്കൂ. ആരോഗ്യമുണ്ടായിരുന്ന സ്വന്തം സഹോദരന്‍ രോഗത്തിനു കീഴ്‌പ്പെട്ട് മരിക്കുന്നത് നോക്കി നിന്ന സഹോദരിയും തന്റെ മരണം ഇത്തരത്തിലായിരിക്കുമോ എന്നു പേടിച്ചുകാണും. എന്നാല്‍ ഇപ്പോള്‍ ആ സഹോദരിയും അതേ രോഗത്തിന് അടിപ്പെട്ട് മരണത്തോട് മല്ലടിക്കുന്നു…
Read Moreപ്ലാച്ചിമട: നഷ്ടപരിഹാരം യാഥാര്‍ത്ഥ്യമാകുമോ?
മെക്‌സിക്കന്‍ കടലിടുക്കില്‍ ബ്രിട്ടീഷ് പെട്രോളിയം വരുത്തിയ അപകടത്തിന് നഷ്ടപരിഹാരമായി 90000 കോടി രൂപ മുന്‍കൂറായി കെട്ടിവക്കണമെന്ന് അമേരിക്കന്‍ സര്‍ക്കാര്‍ കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നു. ആ സാഹചര്യത്തില്‍ പ്ലാച്ചിമടയിലെ ദരിദ്രരാക്കപ്പെട്ട ജനങ്ങള്‍ കോളാ കമ്പനിയോടു സൗജന്യം കാണിക്കണമെന്ന തരത്തില്‍ വ്യവസായവകുപ്പ് സെക്രട്ടറി പറയുന്നത് അസ്വീകാര്യമാണ്. ഭോപ്പാലിന് സംഭവിച്ചത് ആവര്‍ത്തിക്കാത്ത വിധത്തില്‍ ട്രിബ്യൂണലിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വേണ്ട നീക്കം സര്‍ക്കാര്‍ നടത്തണമെന്ന് പ്ലാച്ചിമട ആവശ്യപ്പെടുന്നു
Read Moreദേശീയപാത വികസനം; കുടിയൊഴിപ്പിക്കലിനെതിരെ ജനകീയ ചെറുത്തുനില്‍പ്പ്
ബി.ഒ.ടി സ്വകാര്യവല്‍ക്കരണനയം പൊതുനിരത്തുകളില്‍ അടിച്ചേല്‍പ്പിക്കാനും അതിലൂടെ കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്താനും ഉദ്ദേശിച്ച് നടപ്പിലാക്കുന്ന ദേശീയപാത വികസനത്തിനെതിരെ കുടിയൊഴിപ്പിക്കപ്പെടുന്ന ലക്ഷക്കണക്കിനാളുകള്‍ ശക്തമായ ജനകീയ ചെറുത്ത് നില്‍പ്പ് നടത്തുകയാണ്. റോഡിന്റെ വീതി കൂട്ടുക എന്നത് അടിസ്ഥാന വികസനമാണെന്ന് പറയുന്ന വികലമായ പൊതുധാരണയ്‌ക്കെതിരെയും എസ്റ്റിമേറ്റ് തുകയുടെ പോലും അനേകം ഇരട്ടി കൊള്ളലാഭം കൊയ്യുന്ന ബി.ഒ.ടി വ്യവസ്ഥയ്ക്കുമെതിരെയുള്ള സമരമായി ഇത് മാറുന്നു
Read Moreബി.ഒ.ടി ചുങ്കപാത എക്‌സ്പ്രസ്സ് വേയേക്കാള്‍ വിനാശകരം
ചരിത്രം രേഖപ്പെടുത്തിയ ഇന്ത്യയിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കല്‍ എന്ന വിശേഷണം മൂന്നു ലക്ഷം ജനങ്ങളെ കുടിയിറക്കിയ നര്‍മ്മദാ വാലി അണക്കെട്ടു പദ്ധതിക്കാണ്. എന്‍.എച്ച് . 17 പദ്ധതിക്കാകട്ടെ കുടിയിറക്കേണ്ടവരുടെ എണ്ണം 14 ലക്ഷവും, തലതിരിഞ്ഞ ഈ വികസന പദ്ധതിമൂലം കുടിയൊഴിപ്പിക്കപ്പെടാന്‍ പോകുന്നത് കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 4.5 ശതമാനത്തെയാണെന്നത് ഭീതിയുളവാക്കുന്ന സത്യമാണ്. അധികാരം കൈയാളുന്നവര്‍ ആര്‍ക്കൊപ്പമെന്ന ചോദ്യം ബാക്കിയാവുന്നു.
Read Moreകിനാലൂര്‍ വികസനത്തിന്റെ പൊയ്മുഖം വലിച്ചുകീറിയ ചെറുത്തുനില്‍പ്പ്
അന്തിയുറങ്ങുന്ന ഭൂമി സ്വാകാര്യ ഭൂമാഫിയയ്ക്ക് അടിയറ വയ്ക്കാന്‍ തയ്യാറാകാതിരുന്ന കിനാലൂര്‍ ജനത ഇടതുപക്ഷ സര്‍ക്കാറിന്റെ പുത്തന്‍ വികസന സിദ്ധാങ്ങളെ സാധാരണക്കാരന്റെ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ കൊണ്ട് ചെറുത്ത് തോല്‍പ്പിക്കുകയായിരുന്നു. ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം മുട്ടിയപ്പോള്‍ പൊലീസ് ഭീകരത എന്ന ഭരണകൂടത്തിന്റെ പതിവ് മറുപടി കിനാലൂരിലും ആവര്‍ത്തിക്കപ്പെട്ടു. എന്നിട്ടും കൃഷിയിടവും കിടപ്പാടവും സംരക്ഷിക്കാന്‍ കിനാലൂര്‍ ജനത ഇപ്പോഴും ഒറ്റക്കെട്ടായി നില്‍ക്കുന്നു
Read Moreവളപട്ടണം : കണ്ടല്‍ക്കാടുകള്‍ ഇനി സംരക്ഷിക്കപ്പെടുമോ?
പാര്‍ക്കിന് പിന്നിലെ നീക്കങ്ങളെയും സമരങ്ങളെയും കുറിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍
Read Moreകണ്ണെടുക്കല്ലേ… ഈ കാഴ്ച ഏറെ നാളില്ല
എറണാകുളം ജില്ലയിലെ വളന്തക്കാടും വികസനത്തിന്റെ പേരില്‍ കണ്ടല്‍ക്കാടുകള്‍ നശിപ്പിക്കപ്പെടുകയാണ്. കണ്ണൂരില്‍ സി.പി.എമ്മിന്റെ നേരിട്ടുള്ള കടന്നുകയറ്റമാണെങ്കില്‍ വളന്തക്കാട് സര്‍ക്കാറിന്റെ മൗനാനുവാദത്തോടെ ശോഭാ ഗ്രൂപ്പിനെപ്പോലെയുള്ള വന്‍കിടക്കാരാണ് നുഴഞ്ഞുകയറുന്നത്. ഇവര്‍ കാര്‍ന്ന് തിന്നുകൊണ്ടിരിക്കുന്ന കൊച്ചിയുടെ ശ്വാസകോശമായ ഈ ദ്വീപുകളില്‍ നിന്നുള്ള ചില ദൃശ്യങ്ങള്‍. ഫോട്ടോ: രണ്‍ജിത്ത്. കെ.ആര്‍
Read More“ഉപേക്ഷിക്കാന്‍ പറഞ്ഞിട്ടും അവര്‍ തന്നിഷ്ടപ്രകാരം നടപ്പാക്കി”
ഗ്രീന്‍ബജറ്റ് വരുമ്പോള്‍ തന്നെയാണ് കണ്ണൂരില്‍ കണ്ടല്‍പാര്‍ക്ക് തുടങ്ങി വിവാദത്തില്‍ പെട്ടിരിക്കുന്നത്. അവിടുത്തെ ശാസ്ത്രസാഹിത്യപരിഷത്തുകാരില്‍ ഏറിയ പങ്കും സി പി എമ്മുകാരാണ്. കണ്ടല്‍ പാര്‍ക്ക് തുടങ്ങുമ്പോള്‍തന്നെ അവര്‍ അതിന്റെ നടത്തിപ്പുകാര്‍ക്ക് നിര്‍ദേശം നല്‍കിയതാണ്. അവിടെ പാര്‍ക്ക് തുടങ്ങരുതെന്നും തീരുമാനം ഉപേക്ഷിക്കണമെന്നും പരിസ്ഥിതി നാശമുണ്ടാകുമെന്നുമൊക്കെ. എന്നാല്‍ അധികാരവും മറ്റും ഉള്ളതിനാല്‍ അത്തരത്തിലുള്ള അഭിപ്രായങ്ങളൊന്നും കേള്‍ക്കാതെ അവര്‍ അത് തന്നിഷ്ടപ്രകാരം നടപ്പാക്കി.
Read Moreമെത്രാന്‍ കായല്‍ സംരക്ഷണ സമരം; കൃഷിയിലേയ്ക്കുള്ള തിരിച്ചുവരവ്
കേരളത്തിന്റെ നെല്ലുല്‍പ്പാദന കണക്കുകള്‍ പ്രതിവര്‍ഷം ഞെട്ടിക്കുന്ന തരത്തില്‍ ഇടിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ടൂറിസം മാഫിയുടെ കൈയേറ്റങ്ങളെ നേരിട്ട് പരമ്പരാഗത നെല്‍വയലുകള്‍ സംരക്ഷിക്കാന്‍ നടത്തിയ മെത്രാന്‍ കായല്‍ സംരക്ഷണ സമരം കുടിവെള്ളത്തിന്റെയും പാരിസ്ഥിതിക വിഭവങ്ങളുടെ സംരക്ഷണത്തിന്റെയും പ്രധാന്യം കേരളീയ സമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടി. ഒപ്പം കേരള സര്‍ക്കാര്‍ പാസാക്കിയ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തിന്റെ ദയനീയാവസ്ഥ കൂടി പൊതുസമൂഹത്തിന് മുന്നില്‍ ഈ സമരം തുറന്നുകാട്ടി.
Read Moreജനകീയ സമരങ്ങളുടെ രാഷ്ട്രീയ അടിയൊഴുക്ക്
ചെറിയ ചെറിയ സംഘടനകളും കൂട്ടായ്മകളും ഉയര്‍ത്തിക്കൊണ്ടുവരുന്ന സമരങ്ങള്‍, സാമൂഹ്യപ്രശ്‌നങ്ങള്‍ ഇന്ന് കേരളത്തില്‍ സജീവമാണ്.
ഇത്തരം സംഘടനകളും അവര്‍ ഉയര്‍ത്തുന്ന സമരങ്ങളും വലിയ
വലിയ സമരങ്ങളെ നിര്‍ജീവമാക്കാനും അരാഷ്ട്രീയത സൃഷ്ടിക്കാനുമാണെന്നാണ് മുഖ്യധാരാ പാര്‍ട്ടികള്‍ പ്രത്യേകിച്ച് കമ്യൂണിസ്റ്റ്പാര്‍ട്ടികള്‍ ഇപ്പോഴും
പറഞ്ഞുപോരുന്നത്. അതിനു പിന്നില്‍ എത്രത്തോളം ശരിയുണ്ട്?
ഏലൂര്‍ എടയാര്‍ മാരക മലിനീകരണപ്രദേശങ്ങള്‍
അറുപത് വര്‍ഷത്തെ വ്യവസായവത്കരണം, വ്യവസായശാലകളുടെ
കേന്ദ്രീകരണം, വ്യവസായ മാലിന്യസംസ്‌കരണത്തിലെ പോരായ്മകള്‍ എന്നിവ മൂലം അങ്ങേയറ്റം മലിനീകരിക്കപ്പെട്ട ഒരു പ്രദേശമാണ് എലൂര്‍-എടയാര്‍ വ്യവസായമേഖല. ഏറ്റവും കൂടുതല്‍ മലിനീകരിക്കപ്പെട്ട പ്രദേശങ്ങളില്‍ ലോകത്തിലെ 35-ാമത്തെയും ഇന്ത്യയിലെ മൂന്നാമത്തെയും സ്ഥാനമുള്ള ഈ സ്ഥലത്തെ പ്രദേശിക ജനസമൂഹം നാളുകളായി ആവാസവ്യവസ്ഥ തിരിച്ചുപിടിക്കാനുള്ള ജീവിത സമരത്തിലാണ്
മത്സ്യമേഖല പ്രതിസന്ധിയില്‍
മത്സ്യമേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷന്‍ നേതാവ് ടി. പീറ്റര്‍
Read Moreമത്സ്യമേഖല: അവകാശങ്ങള്‍ക്കായുള്ള പോരാട്ടങ്ങള്‍
തീരത്തിലേക്കും കടലിലേക്കുമുള്ള മൂലധന ശക്തികളുടെ കടന്നുകയറ്റം കാരണം ദാരിദ്ര്യത്തില്‍ നിന്നും കൊടും ദാരിദ്ര്യത്തിലേക്ക് നയിക്കപ്പെടുന്ന മത്സ്യതൊഴിലാളികള്‍ നടത്തുന്ന പോരാട്ടങ്ങള്‍
Read Moreചെങ്ങറ ഭൂസമരം : ഭൂമിയേയും അവകാശത്തേയും കുറിച്ചുള്ള പാഠങ്ങള്‍
ചെങ്ങറ സമരം ആരംഭിച്ചിട്ട് ആഗസ്റ്റ് 4ന് മൂന്ന് വര്‍ഷം പൂര്‍ത്തിയാകുന്നു. എന്നിട്ടും കൃഷിയോഗ്യമായ ഭൂമി സമരക്കാര്‍ക്ക് നല്‍കാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ചതെങ്കിലും നേടിയിട്ടേ പിന്മാറൂ എന്ന ദൃഢ പ്രതിജ്ഞയിലാണ് സമര സമിതി
Read Moreഅട്ടപ്പാടി ആദിവാസി ഭൂമിയും സുസ്ലോണും
അട്ടപ്പാടിയില്‍ കമ്പനി സ്ഥാപിക്കുന്നതിന് എത്രയോ മുമ്പ് സുസ്ലോണ്‍ പല പേരുകളില്‍ ആദിവാസി ഭൂമി വാങ്ങിക്കൂട്ടിയിരുന്നു. റിയല്‍ എസ്റ്റേറ്റുകാരുടെ ഒത്താശയോടെയായിരുന്നു ഇത് എന്ന് ഇതിനകം വിവിധ വകുപ്പുകള്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്
Read Moreഅതിരപ്പിള്ളി; വിലമതിക്കാനാകാത്ത നഷ്ടങ്ങള്‍
രാഷ്ട്രീയ വാഗ്വാദങ്ങളില്‍ അതിരപ്പിള്ളി നിറഞ്ഞു നില്‍ക്കുകയാണ്. പദ്ധതി വരാനും വരാതിരിക്കാനുമുള്ള സാധ്യതകള്‍ മാറിമറിയുന്നു…
Read Moreചാലക്കുടി പുഴയെന്ന സത്യം ഞങ്ങളുടെ സമരത്തിന്റെ കരുത്ത്
അതിരപ്പിള്ളി സമരത്തെക്കുറിച്ച് സമരപ്രവര്‍ത്തകന്‍ എസ്.പി. രവി സംസാരിക്കുന്നു
Read Moreനദീസംരക്ഷണ പോരാട്ടം
നദീസംരക്ഷണത്തിന്റെ ആവശ്യകതബോധ്യപ്പെട്ട ഒട്ടനവധി ചെറു സംഘടനകള്‍ പ്രാദേശികമായി നടത്തുന്ന സംരക്ഷണ പ്രവര്‍ത്തനങ്ങളെക്കുറിച്ച്
Read More