അനിയന്ത്രിതം ഈ കളിമണ്‍ഖനനം
നെല്ലുല്‍പ്പാദനം വര്‍ധിപ്പിച്ച് ഭക്ഷ്യസുരക്ഷയിലേക്ക് നാടിനെ എത്തിക്കാനുള്ള സുന്ദരസ്വപനം മുന്നില്‍ കണ്ട് നെല്‍വയല്‍ സംരക്ഷണനിയമം പാസാക്കിയ അതേ സര്‍ക്കാര്‍ ഓട്ടുകമ്പനിക്കാരെയും തൊഴിലാളികളെയും സംരക്ഷിക്കാനെന്ന പേരില്‍ കളിമണ്‍ഖനനത്തിന് പ്രത്യേക ഉത്തരവിറക്കി. ഇതോടെ നെല്‍വയല്‍ സംരക്ഷണനിയമം അസാധുവാകുന്ന കാഴ്ചയാണുള്ളത്. അതിനെതിരായി പല ഭാഗങ്ങളിലും സമരം ഉയരുന്നുണ്ടെങ്കിലും പോലീസിനെയും ഗുണ്ടകളെയും ഇറക്കി സമരത്തെ നിര്‍ജീവമാക്കുകയാണ് ഖനനമാഫിയക്കാര്‍