പശ്ചിമഘട്ടം; നാളേയ്ക്കായി ഒരു സമരഭൂമി
വികസനത്തിന്റെ പേരിലുള്ള പ്രകൃതിവിഭവങ്ങളുടെ നശീകരണത്തില്‍ പശ്ചിമഘട്ടമലനിരകള്‍ക്കും വലിയ ആഘാതങ്ങളാണ് ഏല്‍ക്കേണ്ടിവന്നത്. ധാതുഖനനത്തിന്റെ പേരിലും അണക്കെട്ടുകളുടെ പേരിലും മററും
ബാക്കിയുള്ള പ്രകൃതിസമ്പത്തിനുമേലും കടുത്ത സമ്മര്‍ദ്ദമാണുള്ളത്. ഈ പശ്ചാത്തലത്തിലാണ് 2008 മുതല്‍ സേവ് വെസ്റ്റേണ്‍ഘാട്ട് മൂവ്‌മെന്റ് വീണ്ടും സജീവമാകുന്നത്.