കേരളത്തിന്റെ രക്ഷ ടൂറിസമല്ല

ഭൂമിയുടെ വന്‍തോതിലുള്ള സ്വകാര്യവല്‍ക്കരണ ത്തിനും  ഊഹക്കച്ചവടത്തിനും പാരിസ്ഥിതിക നാശത്തിനും  വഴിയൊരുക്കുന്ന വന്‍കിട ടൂറിസത്തിലൂടെയല്ല കേരളത്തിന്റെ  വികസനം സാധ്യമാകേണ്ടതെന്ന് വാദിക്കുന്ന പ്രക്ഷോഭങ്ങള്‍ ടൂറിസം വികസനത്തിന്റെ വിനാശമനുഭവിക്കുന്ന തദ്ദേശീയരുടെ പിന്തുണയുമായി ശക്തമാകുന്നു. അനിയന്ത്രിതവും ഏകപക്ഷീയവും കേന്ദ്രീകൃതവുമായ ടൂറിസം വികസനത്തെ  തടുത്തു നിര്‍ത്താന്‍  കേരള സമൂഹം ഒന്നാകെ ജാഗ്രത  പാലിച്ചില്ലെങ്കില്‍ ദൈവത്തിന്റെ സ്വന്തം നാടെന്ന് ഇനി  ഏറെ നാള്‍ അഭിമാനിക്കേണ്ടി വരില്ല.