ഗുരുവായൂര്‍ ചക്കംകണ്ടം നിവാസികളുടെ ഗതികേട്
ഗുരുവായൂര്‍ നഗരത്തിലെത്തിച്ചേരുന്ന പതിനായിരക്കണക്കിന് ഭക്തരുടെ മലവും മാലിന്യങ്ങളും വലിയതോട്ടിലൂടെ ഒഴുകിയെത്തി ചക്കംകണ്ടം കായലിനെ വിഷലിപ്തമാക്കി. കിണറുകളിലെ വെള്ളം കുടിക്കാന്‍ കൊള്ളാതായി. ഒടുവില്‍ നഗരത്തിന് മാലിന്യ സംസ്‌കരണശാല വേണമെന്നായപ്പോള്‍ അതും താങ്ങേണ്ട ഭാരം ചക്കംകണ്ടം ഗ്രാമവാസികള്‍ക്ക്!