ലാലൂര്‍; ആശ കൊടുത്ത് തണുപ്പിക്കുമ്പോഴും കെടാത്ത സമരവീര്യം

മാലിന്യ സംസ്‌ക്കരണത്തിന് കേന്ദ്രീകൃതമായ വന്‍പദ്ധതി നടപ്പാക്കിയതിന്റെ പാളിച്ചയുമായി ലാലൂര്‍ സമരം പ്രശ്‌നപരിഹാരം കാണാനാകാതെ തുടരുകയാണ്. കോണ്‍ട്രാക്ടര്‍മാര്‍ക്കും രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്കും ഓരോ വര്‍ഷവും പണം അടിച്ചുമാറ്റാനുള്ള വരുമാന സ്രോതസ്സായി ലാലൂര്‍ മാലിന്യസംസ്‌കരണ പ്ലാന്റ് മാറിയിരിക്കുന്നു. തുടര്‍ച്ചയായ പരാജയങ്ങള്‍ക്കൊടുവിലും കെടാത്ത സമരവീര്യവുമായി ലാലൂര്‍ തുടരുന്നു