മുല്ലപെരിയാര്‍; ഭീതിയുടെ താഴ്‌വരയിലെ സമരമുഖം

ശക്തമായി മഴ പെയ്യുന്ന രാത്രികളില്‍ ഇവിടെ ജനങ്ങള്‍ ഉറങ്ങാതിരിക്കും. മാതാപിതാക്കളുടെ ഈ ഭയം കണ്ട് കുട്ടികളും ഞെട്ടി ഉണരുന്നു. അവര്‍ക്ക് സ്‌കൂളുകളില്‍ ചെന്നാലും പഠിക്കാന്‍ തോന്നാറില്ല. പല കുട്ടികളും മാനസിക സംഘര്‍ഷത്തിലാണ് വളരുന്നത്. ചെറുപ്പക്കാരുടെ വിവാഹങ്ങള്‍ നടക്കുന്നില്ല.
മുല്ലപ്പെരിയാര്‍ ഡാമിന്റെ താഴ്‌വരകളില്‍ സമരം തുടരുകയാണ്.