കിനാലൂര്‍ വികസനത്തിന്റെ പൊയ്മുഖം വലിച്ചുകീറിയ ചെറുത്തുനില്‍പ്പ്
അന്തിയുറങ്ങുന്ന ഭൂമി സ്വാകാര്യ ഭൂമാഫിയയ്ക്ക് അടിയറ വയ്ക്കാന്‍ തയ്യാറാകാതിരുന്ന കിനാലൂര്‍ ജനത ഇടതുപക്ഷ സര്‍ക്കാറിന്റെ പുത്തന്‍ വികസന സിദ്ധാങ്ങളെ സാധാരണക്കാരന്റെ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ കൊണ്ട് ചെറുത്ത് തോല്‍പ്പിക്കുകയായിരുന്നു. ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം മുട്ടിയപ്പോള്‍ പൊലീസ് ഭീകരത എന്ന ഭരണകൂടത്തിന്റെ പതിവ് മറുപടി കിനാലൂരിലും ആവര്‍ത്തിക്കപ്പെട്ടു. എന്നിട്ടും കൃഷിയിടവും കിടപ്പാടവും സംരക്ഷിക്കാന്‍ കിനാലൂര്‍ ജനത ഇപ്പോഴും ഒറ്റക്കെട്ടായി നില്‍ക്കുന്നു