ഗ്രേറ്റര്‍ പൂയംകുട്ടി വേഷം മാറുമ്പോള്‍

കേരളത്തെ മരുവല്‍ക്കരണത്തില്‍ നിന്നും പാരിസ്ഥിതിക പ്രതിസന്ധികളില്‍ നിന്നും രക്ഷിക്കുവാന്‍ അവശേഷിക്കുന്ന വനമേഖലകളെ നമുക്ക് കാത്തു സൂക്ഷിച്ചേ മതിയാവൂ. സാമൂഹികമായും, സാമ്പത്തികമായും പാരിസ്ഥിതികമായും കേരളത്തിന് വന്‍ ബാധ്യതയാവുന്ന പൂയംകുട്ടി പോലുള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നവര്‍ എന്നാണ് ഇതെല്ലാം തിരിച്ചറിയുന്നത്?

Read More

മൂലമ്പിള്ളി; ജനാധിപത്യ ബഹുജന സമരങ്ങള്‍ക്ക് ഉദാത്ത മാതൃക

വല്ലാപ്പാര്‍ടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ ഉടന്‍ തുറക്കപ്പെടുമെന്നും പിന്നെ കേരളത്തിന്റെ വികസനത്തെ പിടിച്ചാല്‍ കിട്ടില്ലെന്നുമുള്ള മിഥ്യാധാരണകള്‍ മാധ്യമ സൃഷ്ടികളായി പുറത്തുവരുമ്പോള്‍ പദ്ധതിക്കായി കിടപ്പാടം വിട്ടുകൊടുത്തവരുടെ അവസ്ഥയെന്താണെന്ന ആലോചനകള്‍ പോലും നമ്മുടെ പെതുമന:സാക്ഷിയില്‍ നിന്നും പുറത്തായിരിക്കുന്നു. 44 ദിവസം പിന്നിട്ട കുടിയിറക്കപ്പെട്ടവരുടെ സമരം ‘മൂലമ്പിള്ളി പാക്കേജ്പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പിന്‍വലിച്ചു. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും മൂലമ്പിള്ളിക്കാര്‍ക്ക് പുനരധിവാസം കിട്ടിയിട്ടില്ല.

Read More

മുല്ലപെരിയാര്‍; ഭീതിയുടെ താഴ്‌വരയിലെ സമരമുഖം

ശക്തമായി മഴ പെയ്യുന്ന രാത്രികളില്‍ ഇവിടെ ജനങ്ങള്‍ ഉറങ്ങാതിരിക്കും. മാതാപിതാക്കളുടെ ഈ ഭയം കണ്ട് കുട്ടികളും ഞെട്ടി ഉണരുന്നു. അവര്‍ക്ക് സ്‌കൂളുകളില്‍ ചെന്നാലും പഠിക്കാന്‍ തോന്നാറില്ല. പല കുട്ടികളും മാനസിക സംഘര്‍ഷത്തിലാണ് വളരുന്നത്. ചെറുപ്പക്കാരുടെ വിവാഹങ്ങള്‍ നടക്കുന്നില്ല.
മുല്ലപ്പെരിയാര്‍ ഡാമിന്റെ താഴ്‌വരകളില്‍ സമരം തുടരുകയാണ്.

Read More

കാതിക്കുടം വിഷം കലക്കുന്നവര്‍ക്ക് മാപ്പില്ല

തങ്ങളുടെ പുഴക്കും ജൈവവൈവിധ്യത്തിനും ഓരോ കുടുംബത്തിനും വരുത്തിയ നഷ്ടങ്ങള്‍ക്കും കമ്പനി തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന കഷ്ടപ്പാടുകള്‍ക്കും തക്കതായ നഷ്ടപരിഹാരം നല്കി എന്‍.ജി.ഐ.എല്‍ കമ്പനി അടച്ചുപൂട്ടണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കാതിക്കുടത്ത് നടക്കുന്ന സമരം തുടരുന്നു

Read More

വ്യവസായ വകുപ്പ് സമരത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നു

കാതിക്കുടം സമരപ്രവര്‍ത്തകന്‍ അനില്‍കുമാര്‍ സംസാരിക്കുന്നു

Read More

ലാലൂര്‍; ആശ കൊടുത്ത് തണുപ്പിക്കുമ്പോഴും കെടാത്ത സമരവീര്യം

മാലിന്യ സംസ്‌ക്കരണത്തിന് കേന്ദ്രീകൃതമായ വന്‍പദ്ധതി നടപ്പാക്കിയതിന്റെ പാളിച്ചയുമായി ലാലൂര്‍ സമരം പ്രശ്‌നപരിഹാരം കാണാനാകാതെ തുടരുകയാണ്. കോണ്‍ട്രാക്ടര്‍മാര്‍ക്കും രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്കും ഓരോ വര്‍ഷവും പണം അടിച്ചുമാറ്റാനുള്ള വരുമാന സ്രോതസ്സായി ലാലൂര്‍ മാലിന്യസംസ്‌കരണ പ്ലാന്റ് മാറിയിരിക്കുന്നു. തുടര്‍ച്ചയായ പരാജയങ്ങള്‍ക്കൊടുവിലും കെടാത്ത സമരവീര്യവുമായി ലാലൂര്‍ തുടരുന്നു

Read More

“മനുഷ്യാവകാശ സാമൂഹ്യസംഘടനകള്‍ ഉത്തരവാദിത്വം നിറവേറ്റിയില്ല”

ലാലൂര്‍ മലിനീകരണ വിരുദ്ധ സമരസമിതി ചെയര്‍മാന്‍ ടി കെ വാസു സംസാരിക്കുന്നു

Read More

ഞെളിയന്‍പറമ്പ് അന്തിമസമരം തുടങ്ങുന്നു

എങ്കിലും ഞെളിയന്‍ പറമ്പ് അടച്ചുപൂട്ടുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാന്‍ നാട്ടുകാര്‍ ഒരുക്കമല്ല. പതിറ്റാണ്ടുകളായി ദേശവാസികളുടെ ജീവിതത്തിനുമേലുള്ള മാലിന്യ അഭിഷേകം അവസാനിപ്പിക്കാതെ ഒരു നീക്കുപോക്കിനും സാധ്യമല്ലാത്ത വിധം സമരത്തെ ജ്വലിപ്പിച്ചു നിര്‍ത്തുകയാണ് ഞെളിയന്‍പറമ്പ് സമര സമിതി

Read More

പ്രകൃതി സൗഹൃദത്തിന്റെ മറവില്‍ ഭീകരത

ആശുപത്രികളെ പ്രകൃതി സൗഹൃദ സ്ഥാപനങ്ങളായി മുന്നോട്ടു കൊണ്ടു പോവുക എന്ന ആശയം പ്രചരിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് ഇത് സ്ഥാപിച്ച ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇമേജിന്റെ പ്രവര്‍ത്തനം പലവിധത്തിലുള്ള പ്രശ്‌നങ്ങളും ഉയര്‍ത്തുന്നു.

Read More

ഗുരുവായൂര്‍ ചക്കംകണ്ടം നിവാസികളുടെ ഗതികേട്‌

ഗുരുവായൂര്‍ നഗരത്തിലെത്തിച്ചേരുന്ന പതിനായിരക്കണക്കിന് ഭക്തരുടെ മലവും മാലിന്യങ്ങളും വലിയതോട്ടിലൂടെ ഒഴുകിയെത്തി ചക്കംകണ്ടം കായലിനെ വിഷലിപ്തമാക്കി. കിണറുകളിലെ വെള്ളം കുടിക്കാന്‍ കൊള്ളാതായി. ഒടുവില്‍ നഗരത്തിന് മാലിന്യ സംസ്‌കരണശാല വേണമെന്നായപ്പോള്‍ അതും താങ്ങേണ്ട ഭാരം ചക്കംകണ്ടം ഗ്രാമവാസികള്‍ക്ക്!

Read More

മലപ്പുറം അനിശ്ചിതകാല മദ്യനിരോധനസമരം

സംസ്ഥാന ഖജനാവിലേക്കും പാര്‍ട്ടിഫണ്ടുകളിലേക്കും പണമൊഴുകാനുള്ള എളുപ്പമാര്‍ഗ്ഗമായി മദ്യം പ്രതിഷ്ഠിക്കപ്പെട്ടതോടെ കേരളം ഒരു സമ്പൂര്‍ണ്ണ മദ്യ സംസ്ഥാനമായി മാറിയിരിക്കുകയാണ്. സാമൂഹിക ജീവിതത്തിന്റെ സര്‍വ്വകോണുകളിലേക്കും മദ്യം ഒരലങ്കാരമായി കടന്നുകയറുമ്പോള്‍ ലഹരിയുടെ അര്‍ത്ഥം പോലും മാറ്റിമറിക്കപ്പെട്ടിരിക്കുന്നു. റേഷന്‍കടകള്‍ക്ക് മുന്നിലുണ്ടായിരുന്ന തിരക്കിനെ ചരിത്രം ബിവറേജസിന് മുന്നിലേക്ക് പറിച്ചു നട്ടു. ഈ പശ്ചാത്തലത്തിലും കേരളത്തില്‍ മദ്യവിരുദ്ധ സമരങ്ങള്‍ തുടരുകയാണ്. പഞ്ചായത്തീരാജ് നഗരപാലികാനിയമങ്ങളിലുണ്ടായിരുന്ന പ്രാദേശികമദ്യനിരോധനജനാധികാര വകുപ്പുകള്‍ 232-447 പുന:സ്ഥാപിക്കുക എന്ന് ആവശ്യപ്പെട്ട് നടക്കുന്ന മലപ്പുറത്തെ അനിശ്ചിത കാല മദ്യനിരോധന സമരത്തിന്റെ വിശേഷങ്ങള്‍

Read More

മദ്യവാഴ്ചക്കെതിരെ ജനകീയ ചെറുത്തുനില്‍പ്പ്‌

വിദേശമദ്യനിയമം- 39 അനുസരിച്ച് ഒരു പ്രദേശത്ത് ജനങ്ങള്‍ എതിര്‍ക്കുകയാണെങ്കില്‍ അവിടെ യാതൊരു വിദേശമദ്യ ലൈസന്‍സുകളും അനുവദിക്കാന്‍ പാടില്ല എന്ന നിയമം പുറത്ത് കൊണ്ടുവന്ന് വിനിയോഗ തലത്തിലെത്തിച്ച മൂന്ന് വര്‍ഷം നീണ്ട സമരമുന്നേറ്റമാണ് ശാന്തിപുരത്ത് നടന്നത്‌

Read More

കടുങ്ങല്ലൂര്‍ചാല്‍ പാടശേഖരം നിയമം ലംഘിച്ചുള്ള വയല്‍ നികത്തലിന് തടയിട്ടപ്പോള്‍

എറണാകുളം ജില്ലയിലെ കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ 100 ഏക്കറോളം വരുന്ന കടുങ്ങല്ലൂര്‍ചാല്‍ പാടശേഖരം നികത്തുവാന്‍ നടത്തിയ പരിശ്രമങ്ങളെ തടയുന്നതിന് ഇടയില്‍ വെളിവാക്കപ്പെട്ട ചില വസ്തുതകള്‍

Read More

ട്രാവന്‍കൂര്‍ റയോണ്‍സ് വിജയകരമായൊരു ചെറുത്തുനില്‍പ്പ്‌

പരിസ്ഥിതി ജനകീയ പ്രസ്ഥാനങ്ങളുടെ ഇടപെടലിനെ തുടര്‍ന്ന് പെരുമ്പാവൂരിലെ ട്രാവന്‍കൂര്‍ റയോണ്‍സ് സ്വകാര്യ സംരംഭകര്‍ക്ക് കൈമാറുന്ന നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറിയിരിക്കുന്നു. ഒരു ജനകീയ സമരൈക്യത്തിന്റെ വിജയകഥ

Read More

അയ്യമ്പുഴ- ചുളളി സമരം ഭാഗികവിജയം മാത്രം

പോബ്‌സണ്‍ ഗ്രൂപ്പിന്റെ എം. സാന്‍ഡ് കമ്പനി സൃഷ്ടിച്ച ഭൂചലനങ്ങളെ തുടര്‍ന്ന് പ്രദേശവാസികള്‍ക്കുണ്ടായ നഷ്ടം പരിഹരിക്കാന്‍ 5 ലക്ഷത്തോളം രൂപ നഷ്ടപരിഹാരമായി നല്‍കിയെങ്കിലും തുടര്‍ന്ന് കമ്പനി പ്രവര്‍ത്തിപ്പിയ്ക്കുന്നതിന് വഴിയൊരുക്കുക എന്ന ലക്ഷ്യം അവര്‍ നേടിയെടുത്തു. സമരത്തിന്റെ മുന്‍ നിരയില്‍ നിന്നും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗത്ത് നിന്നും ഇക്കാര്യത്തില്‍ ഒളിഞ്ഞും തെളിഞ്ഞും പോബ്‌സണ്‍ ഗ്രൂപ്പിന് സഹായമെത്തിയതോടെ സമരം ഒരു ഭാഗിക വിജയം മാത്രമായി തീര്‍ന്നു

Read More

ഭക്ഷ്യസുരക്ഷക്കായുള്ള കാര്‍ഷിക മുന്നേറ്റങ്ങള്‍

സുസ്ഥിരമായ ഒരു കാര്‍ഷിക വ്യവസ്ഥ ഉണ്ടാക്കുന്നതിനും കര്‍ഷകക്ഷേമത്തിനും ഭക്ഷ്യസുരക്ഷക്കും രാജ്യത്തിന്റെ
പരമാധികാരത്തിനും വേണ്ടിയുള്ള മുന്നേറ്റമാണ് ജി.എം ഭക്ഷ്യവിളകള്‍ക്കെതിരെയുളള മുന്നേറ്റങ്ങള്‍

Read More

കേരളത്തിന്റെ രക്ഷ ടൂറിസമല്ല

ഭൂമിയുടെ വന്‍തോതിലുള്ള സ്വകാര്യവല്‍ക്കരണ ത്തിനും ഊഹക്കച്ചവടത്തിനും പാരിസ്ഥിതിക നാശത്തിനും വഴിയൊരുക്കുന്ന വന്‍കിട ടൂറിസത്തിലൂടെയല്ല കേരളത്തിന്റെ വികസനം സാധ്യമാകേണ്ടതെന്ന് വാദിക്കുന്ന പ്രക്ഷോഭങ്ങള്‍ ടൂറിസം വികസനത്തിന്റെ വിനാശമനുഭവിക്കുന്ന തദ്ദേശീയരുടെ പിന്തുണയുമായി ശക്തമാകുന്നു. അനിയന്ത്രിതവും ഏകപക്ഷീയവും കേന്ദ്രീകൃതവുമായ ടൂറിസം വികസനത്തെ തടുത്തു നിര്‍ത്താന്‍ കേരള സമൂഹം ഒന്നാകെ ജാഗ്രത പാലിച്ചില്ലെങ്കില്‍ ദൈവത്തിന്റെ സ്വന്തം നാടെന്ന് ഇനി ഏറെ നാള്‍ അഭിമാനിക്കേണ്ടി വരില്ല.

Read More

ഇരിണാവ് എന്റോണ്‍ സമരം

ലോകത്തിലെ കുപ്രസിദ്ധ കമ്പനിയായിരുന്ന എന്റോണ്‍ കേരളത്തില്‍ കാലുറപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളെ പരാജയപ്പെടുത്തിയ സമരത്തിന്റെ ചരിത്രം

Read More

കരിമുകളിലെ കാര്‍ബണ്‍ സമരം

എറണാകുളം ജില്ലയില്‍ കരിമുകള്‍ എന്ന ഗ്രാമത്തെ കരിയില്‍ മുക്കിയ ഫിലിപ്‌സ് കാര്‍ബണ്‍ കമ്പനിക്കെതിരെ നടന്ന നാട്ടുകാരുടെ സമരം ഇത്തരം ഫാക്ടറികള്‍ കേരളത്തെപ്പോലെ ജനസാന്ദ്രതയുള്ള പ്രദേശങ്ങള്‍ക്ക് ഒരിക്കലും അനുയോജ്യമല്ലെന്ന തിരിച്ചറിവ് അധികാരികള്‍ക്ക് നല്‍കി

Read More

മലിനീകരണത്തിന് ജനകീയ മറുപടി

എറണാകുളം ജില്ലയിലെ തിരുവാണിയൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ചെമ്മനാട്ടു പോളിഫോര്‍മാലിന്‍ വിഷക്കമ്പനിക്കെതിരായി നടന്നുവരുന്ന ജനകീയ സമരം

Read More
Page 2 of 3 1 2 3