തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സമാഗതമായിരിക്കുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി ചേരിതിരിഞ്ഞു നടത്തുന്ന പൊള്ളയായ വാഗ്വാദങ്ങള്‍ മാത്രമായി രാഷ്ട്രീയം അധ:പതിച്ച സാഹചര്യത്തില്‍ ശരിയായ രാഷ്ട്രീയം ഉയര്‍ന്നുവരേണ്ടത് എങ്ങിനെയാണെന്ന സംവാദത്തിന് തുടക്കമിടുകയാണ് കേരളീയം. ഒപ്പം ജനാധിപത്യത്തിലെ അടിസ്ഥാന ഭരണസംവിധാനമായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായി ഉയര്‍ന്നുവരേണ്ട ജനകീയ അജണ്ടകളും അവതരിപ്പിക്കുന്നു