മെത്രാന്‍കായലില്‍ ആര് കൃഷിയിറക്കും?
വന്‍കിട ടൂറിസം പദ്ധതി നോട്ടമിട്ടിരിക്കുന്ന മെത്രാന്‍കായല്‍ സംരക്ഷിച്ച് അവിടെ കൃഷിയിറക്കണമെന്ന ആവശ്യത്തിന് മുന്നില്‍ ഒരു ചോദ്യചിഹ്നമായി നില്‍ക്കുകയാണ് കരിയില്‍ കോളനി. പാരിസ്ഥിതിക-സാമൂഹിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് മെത്രാന്‍കായലില്‍ ടൂറിസം പദ്ധതി വേണ്ടെന്നും കൃഷിതന്നെ വേണമെന്നുമുള്ള തീരുമാനത്തിലാണ്
പരിസ്ഥിതി പ്രവര്‍ത്തകര്‍. വികസനത്തിന്റെ വൈരുദ്ധ്യങ്ങള്‍ മെത്രാന്‍കായലിലും ആവര്‍ത്തിക്കപ്പെടുന്നു.