എന്‍ഡോസള്‍ഫാന്‍ മാരകമല്ലാത്തത് ഇന്ത്യയ്ക്ക് മാത്രം

എന്‍ഡോസള്‍ഫാന്റെ ദുരന്തങ്ങള്‍ നേരിട്ടനുഭവിക്കുന്ന ഒരു രാജ്യത്തെ പ്രതിനിധീകരിച്ചിട്ടും ജനീവയില്‍ നടന്ന ആറാമത് സ്റ്റോക്ക്‌ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ നിര്‍മ്മാതാക്കള്‍ക്ക് ദാസ്യവേല ചെയ്യുകയായിരുന്നു ഇന്ത്യന്‍ പ്രതിനിധികള്‍ എന്ന് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത ‘തണലി’ലെ സി. ജയകുമാര്‍ പറയുന്നു