നര്‍മ്മദ സമരം 25 വര്‍ഷങ്ങള്‍
വന്‍കിട അണക്കെട്ടിനും വിനാശവികസനത്തിനുമെതിരെ നര്‍മ്മദാതാഴ്‌വരയില്‍ മുദ്രാവാക്യങ്ങള്‍ മുഴങ്ങിത്തുടങ്ങിയിട്ട് 25 വര്‍ഷങ്ങള്‍ പിന്നിടുന്നു. പ്രകൃതിയേയും മനുഷ്യനേയും ഹനിക്കുന്ന വികസന പദ്ധതികള്‍ക്കെതിരെ ലോക ത്തെമ്പാടും നടക്കുന്ന ജനകീയ സമരങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശിയായിത്തീര്‍ന്ന നര്‍മ്മദ ബച്ചാവോ ആന്ദോളന്‍ സംഘര്‍ഷത്തിന്റെയും നിര്‍മ്മാണത്തിന്റെയും 25 വര്‍ഷങ്ങള്‍ ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 22-23 തീയതികളില്‍ മഹാരാഷ്ട്രയിലേയും മധ്യപ്രദേശിലേയും വിവിധ സ്ഥലങ്ങളില്‍ വച്ച് ആഘോഷിച്ചു.