ആന ചന്തവും ചങ്ങലയും

ആനയില്ലാതെ എന്ത് ആറാട്ട്? ആനയില്ലാതെ എന്ത് ഉത്സവം? എന്നിങ്ങനെയുള്ള സചിത്ര ചോദ്യ ചിഹ്നങ്ങളും പ്രതിഷേധ അടയാളങ്ങളായി പ്രത്യക്ഷപ്പെടുന്നുണ്ട്. ആന ഉടമകളുടേയും ഉത്സവകമ്മിറ്റികളുടേയും പൂരാസ്വാദകരുടേയും പക്ഷത്തുനിന്നു നോക്കിയാല്‍ ഇത്തരം പ്രതിഷേധങ്ങള്‍ സ്വാഭാവികം തന്നെ. ലോകത്തിലെ ഏറ്റവും വലിയ കള്‍ച്ചറില്‍ സിംഫണി എന്ന് ഡചഋടഇഛ വിശേഷിപ്പിച്ച തൃശ്ശൂര്‍പൂരത്തില്‍ നിന്നും ആനയെ മാറ്റിനിര്‍ത്തിയാല്‍ എന്തുണ്ടാവും ബാക്കി?