കാതിക്കുടം സമരത്തിന്റെ വിജയത്തിനും ജനാധിപത്യത്തിന്റെ ഭാവിക്കും

നിറ്റാ ജലാറ്റിന്‍ എന്ന ജപ്പാന്‍ കമ്പനി 30 വര്‍ഷമായി പുതിയ വികസനസ്വപ്നത്തെ സാക്ഷാത്കരിച്ചുകൊണ്ട് പ്രവര്‍ത്തിച്ചുവരുന്ന പ്രദേശമാണ് കാതിക്കുടം ഗ്രാമം. ഏറെ പ്രത്യേകതകളൊന്നുമില്ലാതെ കൊരട്ടി
മുത്തിയുടെ നാടിനോട് ചേര്‍ന്ന് പുറംലോകം അറിഞ്ഞിരിക്കുന്ന ഈ പ്രദേശം ഇന്ന് കേരളത്തില്‍ പ്രസിദ്ധമാണ്. എല്ല് ഉരുക്കി വിഭവങ്ങള്‍ ഉണ്ടാക്കുന്ന കമ്പനി 30 വര്‍ഷം പ്രവര്‍ത്തിച്ചതിന്റെ ഫലമായി ഈ പരിസരത്ത് ആളുകള്‍ക്ക് താമസിക്കാന്‍ പറ്റാതെയായി. കുടിവെള്ളം കൊള്ളാതായി. പുഴയില്‍ മാലിന്യം നിറഞ്ഞു. വായുവില്‍ ദുര്‍ഗന്ധം. അന്തരീക്ഷത്തില്‍ അമ്ലത. പുറന്തള്ളുന്ന മാലിന്യങ്ങളാല്‍ മണ്ണിന്റെ നാശം, ശ്വാസകോശരോഗങ്ങള്‍, മറ്റനേക വ്യാധികള്‍ ഇങ്ങനെയിങ്ങനെയാണ് കാതിക്കുടത്തിന്റെ ദുരിതത്തിന്റെ മുഖങ്ങള്‍.