കണ്ടല്‍പ്പാര്‍ക്ക് പ്രവര്‍ത്തനം ഭാഗികമാക്കി
പരിസ്ഥിതിയെ ദൂര്‍ബലപ്പെടുത്തി കണ്ണൂര്‍ പഴയങ്ങാടിയില്‍ സ്ഥാപിച്ച കണ്ടല്‍പ്പാര്‍ക്കിന്റെ പ്രവര്‍ത്തനം ഭാഗികമായി ചുരുക്കി. പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ച് കണ്ടല്‍ വനങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യ വുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍ നടത്തിയ സമരങ്ങള്‍ ഇതിലൂടെ വിജയം കണ്ടിരിക്കു കയാണ്. പാര്‍ക്കിനെതിരെ നല്‍കിയ പരാതികള്‍ ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.