ബാപ്പുവിന്റെ ‘ബാബ്‌ല’ കഥ പറയുന്നു

പ്രിയപ്പെട്ട കൂട്ടുകാരേ,
‘ബാബ്‌ല’ കൂട്ടുകാര്‍ക്കായി തന്റെ കഥപറയുകയാണ്. അതോടൊപ്പം വിശ്വശാന്തിക്കും വിശ്വസാഹോദര്യത്തിനും വേണ്ടി തന്റെ ജീവിതം ബലിയര്‍പ്പിച്ച മഹാത്മാവിനെക്കുറിച്ചും. മഹാത്മാവാരാണെന്ന് നിങ്ങള്‍ക്കു പിടികിട്ടിക്കാണും. എന്നാല്‍ ആരാണീ ‘ബാബ്‌ല’ എന്നു നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും. അത് മറ്റാരുമല്ല സബര്‍മതി ആശ്രമത്തില്‍ അറുപതുകാരനായ ഗാന്ധിജിയോടൊപ്പം കളികളിലേര്‍പ്പെടുകയും, സായംകാലയാത്രകളില്‍ ഊന്നുവടിയായും, സബര്‍മതി നദിയില്‍ നീന്തല്‍ മത്സരത്തിലേര്‍പ്പെടുകയും ചെയ്തിരുന്ന അദ്ദേഹത്തിന്റെ ഏറ്റവും പ്രായംകുറഞ്ഞ കൂട്ടുകാരന്‍ ‘ബാബ്‌ല’ തന്നെ.