പൊങ്ങച്ച മൂല്യത്തിന്റെ മേള

വീണ്ടും ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍! കഴിഞ്ഞ രണ്ടു വര്‍ഷമായി തുടരുന്ന ഈ അടിപൊളി ഷോപ്പിംഗ് മാമാങ്കം എന്താണ് കേരളീയര്‍ക്ക് നല്‍കുക? നല്ല കച്ചവടം, നല്ല ലാഭം ? പക്ഷേ, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഈ
ഭീഷണാമായ കാലത്ത് അനാവശ്യമായി കൂടുതല്‍ ആര്‍ത്തി പിടിച്ച് വാങ്ങിപ്പിക്കുന്ന ഈ അപകട തന്ത്രം
മലയാളികളെ നാശത്തിലേക്കാണോ വഴി തിരിച്ചു വിടുന്നത്…?

Read More

താഴ്‌വര… പുല്‍മേട്… കുറിഞ്ഞിച്ചെടികള്‍.. ചെറുമരങ്ങള്‍

ഈയിടെ കേരളീയം സുഹൃത്തുക്കള്‍ നടത്തിയ കുടജാദ്രിയാത്രയുടെ ഒരനുഭവക്കുറിപ്പ്……

Read More

കണ്ടല്‍പ്പാര്‍ക്ക് പ്രവര്‍ത്തനം ഭാഗികമാക്കി

പരിസ്ഥിതിയെ ദൂര്‍ബലപ്പെടുത്തി കണ്ണൂര്‍ പഴയങ്ങാടിയില്‍ സ്ഥാപിച്ച കണ്ടല്‍പ്പാര്‍ക്കിന്റെ പ്രവര്‍ത്തനം ഭാഗികമായി ചുരുക്കി. പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ച് കണ്ടല്‍ വനങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യ വുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍ നടത്തിയ സമരങ്ങള്‍ ഇതിലൂടെ വിജയം കണ്ടിരിക്കു കയാണ്. പാര്‍ക്കിനെതിരെ നല്‍കിയ പരാതികള്‍ ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

Read More

അപൂര്‍വവൈദ്യന് നമസ്‌കാരം

ഒമ്പതു പതിറ്റാണ്ടുനീണ്ട ജീവിതത്തിനൊടുവില്‍ വൈദ്യഭൂഷണം രാഘവന്‍ തിരുമുല്പാട് എന്ന വൈദ്യന്‍ മണ്‍മറയുമ്പോള്‍ മലയാളികളുടെ സാമൂഹ്യജീവിതത്തില്‍ വലിയൊരു ശൂന്യസ്ഥലം കൂടി ഉടലെടുക്കുകയാണ്. വിപണിയ്ക്ക് വഴങ്ങാതെ, ജീവിതശൈലിയിലൂന്നിയ, ലാളിത്യവും ഋജുവുമായ ഒരു ആരോഗ്യദര്‍ശനംകൊണ്ട് നമ്മുടെയൊക്കെ ശരീരത്തെയും മനസ്സിനെയും ഒരുപോലെ ചികിത്സിച്ച മഹാവൈദ്യന്‍, വൈദ്യത്തിലെ ധാര്‍മ്മികത സമൂഹജീവിതത്തിലാകപ്പാടെയുള്ള ധാര്‍മ്മികതയില്‍നിന്നും വേറിട്ടു വ്യവഹരിക്കേണ്ടതല്ല എന്നു നിരന്തരം ഓര്‍മ്മപ്പെടുത്തിയ ദാര്‍ശനികന്‍, ലാളിത്യത്തേയും സൂക്ഷ്മതയേയും അസാമാന്യചാരുതയോടെ സമവായപ്പെടുത്തിയ ഗാന്ധിയന്‍, ഇങ്ങനെ പലനിലയിലും അതുല്യനായിരുന്നു അദ്ദേഹം.

Read More

കാതിക്കുടം സമരത്തിന്റെ വിജയത്തിനും ജനാധിപത്യത്തിന്റെ ഭാവിക്കും

നിറ്റാ ജലാറ്റിന്‍ എന്ന ജപ്പാന്‍ കമ്പനി 30 വര്‍ഷമായി പുതിയ വികസനസ്വപ്നത്തെ സാക്ഷാത്കരിച്ചുകൊണ്ട് പ്രവര്‍ത്തിച്ചുവരുന്ന പ്രദേശമാണ് കാതിക്കുടം ഗ്രാമം. ഏറെ പ്രത്യേകതകളൊന്നുമില്ലാതെ കൊരട്ടി
മുത്തിയുടെ നാടിനോട് ചേര്‍ന്ന് പുറംലോകം അറിഞ്ഞിരിക്കുന്ന ഈ പ്രദേശം ഇന്ന് കേരളത്തില്‍ പ്രസിദ്ധമാണ്. എല്ല് ഉരുക്കി വിഭവങ്ങള്‍ ഉണ്ടാക്കുന്ന കമ്പനി 30 വര്‍ഷം പ്രവര്‍ത്തിച്ചതിന്റെ ഫലമായി ഈ പരിസരത്ത് ആളുകള്‍ക്ക് താമസിക്കാന്‍ പറ്റാതെയായി. കുടിവെള്ളം കൊള്ളാതായി. പുഴയില്‍ മാലിന്യം നിറഞ്ഞു. വായുവില്‍ ദുര്‍ഗന്ധം. അന്തരീക്ഷത്തില്‍ അമ്ലത. പുറന്തള്ളുന്ന മാലിന്യങ്ങളാല്‍ മണ്ണിന്റെ നാശം, ശ്വാസകോശരോഗങ്ങള്‍, മറ്റനേക വ്യാധികള്‍ ഇങ്ങനെയിങ്ങനെയാണ് കാതിക്കുടത്തിന്റെ ദുരിതത്തിന്റെ മുഖങ്ങള്‍.

Read More

സാംഗത്യ കമ്മ്യൂണിലേക്ക് സ്വാഗതം

താങ്കള്‍ ജീവിതത്തില്‍ വ്യത്യസ്തമായ അനുഭവങ്ങള്‍ അന്വേഷിക്കുന്നവനാണോ? ചൂഷണരഹിതവും സമത്വത്തിലധിഷ്ഠിതവും പരിസ്ഥിതി സൗഹൃദപരവുമായ ഒരു സമൂഹരചനയെക്കുറിച്ച് താങ്കള്‍ സ്വപ്നം കാണുന്നുണ്ടോ? വിവിധ ജനസമൂഹങ്ങള്‍, സംസ്‌കാരം, ഭാഷ എന്നിവയുമായി പരിചയപ്പെടുവാന്‍ ആഗ്രഹിക്കുന്നുവോ?
എങ്കില്‍ ‘സാംഗത്യ’ കമ്മ്യൂണ്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു.

Read More

സുരേന്ദ്രമോഹന്‍ ഒരു സോഷ്യലിസ്റ്റ് യുഗത്തിന്റെ അന്ത്യം

90 കളില്‍ നാഷണല്‍ അലയന്‍സ് ഓഫ് പീപ്പിള്‍സ് മൂവ്‌മെന്റ് രൂപപ്പെട്ട് വരവേ, കിഷന്‍ പട്‌നായിക്കിനെപ്പോലുള്ളവര്‍ക്കൊപ്പം അദ്ദേഹം നമ്മെ പ്രായോഗിക കൗശലത്തോടെയും ദീര്‍ഘവീക്ഷണത്തോടെയും നയിച്ചു. ഈയടുത്തകാലത്ത് ഹിന്ദ്മസ്ദൂര്‍സഭയും ഹിന്ദ് മസ്ദൂര്‍ കിസാന്‍ പഞ്ചായത്തും സംയുക്തമായി നടത്തിയ സമ്മേളനത്തില്‍ അദ്ധ്യക്ഷം വഹിച്ചു.

Read More

ചക്കുംകണ്ടം: നഗരസഭയ്‌ക്കെതിരെ ഓംബുഡ്‌സ്മാന്‍

ക്കുംകണ്ടത്ത് ഗുരുവായൂര്‍ നഗരസഭയിലെ മാലിന്യം നിക്ഷേപിക്കുന്നത് നിര്‍ത്തിവച്ച് ശാസ്ത്രീയമായ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ആവശ്യമായ നടപടികള്‍ എടുക്കാത്തതിനെതിരെ ഓംബുഡ്‌സ്മാന്റെ രൂക്ഷവിമര്‍ശനവും കാരണംകാണിക്കല്‍ നോട്ടീസും.

Read More

ആന ചന്തവും ചങ്ങലയും

ആനയില്ലാതെ എന്ത് ആറാട്ട്? ആനയില്ലാതെ എന്ത് ഉത്സവം? എന്നിങ്ങനെയുള്ള സചിത്ര ചോദ്യ ചിഹ്നങ്ങളും പ്രതിഷേധ അടയാളങ്ങളായി പ്രത്യക്ഷപ്പെടുന്നുണ്ട്. ആന ഉടമകളുടേയും ഉത്സവകമ്മിറ്റികളുടേയും പൂരാസ്വാദകരുടേയും പക്ഷത്തുനിന്നു നോക്കിയാല്‍ ഇത്തരം പ്രതിഷേധങ്ങള്‍ സ്വാഭാവികം തന്നെ. ലോകത്തിലെ ഏറ്റവും വലിയ കള്‍ച്ചറില്‍ സിംഫണി എന്ന് ഡചഋടഇഛ വിശേഷിപ്പിച്ച തൃശ്ശൂര്‍പൂരത്തില്‍ നിന്നും ആനയെ മാറ്റിനിര്‍ത്തിയാല്‍ എന്തുണ്ടാവും ബാക്കി?

Read More

പ്രചരണജാഥ നടത്തി

Read More

ആദിവാസി ആയുര്‍വേദം

Read More
Page 2 of 2 1 2