സുകൃതക്ഷയത്തിന്റെ ലക്ഷണമൊത്ത പ്രതിനിധി

മാധ്യമപ്രവര്‍ത്തനം പൂര്‍ണ്ണമായും മിഥ്യകളുടെ ഘോഷയാത്രയായി മാറിയിട്ടില്ലെന്ന ധാരണയെ തെറ്റിക്കുന്നതായിരുന്നു കെ.കരുണാകരന്റെ മരണവുമായി ബന്ധപ്പെട്ട അച്ചടി-ദൃശ്യ മാധ്യമങ്ങളുടെ ഉള്ളടക്കം. മരിച്ചുപോയവരെപ്പറ്റി ദോഷം പറയരുതെന്ന നാട്ടുനടപ്പിനെ മാനിക്കുമ്പോഴും രാഷ്ട്രീയ സൂര്യന് നിളയില്‍ നിത്യശാന്തിയെന്നെല്ലാം വായിക്കുമ്പോള്‍
അനുഭവപ്പെടുന്ന ചെടിപ്പ് ചെറുതല്ലെന്ന് നിരീക്ഷിക്കുന്നു