മൂലമ്പിള്ളി മറക്കരുത്
വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കുമ്പോള്‍ ടെര്‍മിനല്‍ റോഡിനായി കുടിയൊഴിപ്പിക്കപ്പെട്ട മൂലമ്പിള്ളിക്കാര്‍ തെരുവിലെ പ്ലാസ്റ്റിക് ഷെഡുകളില്‍ തന്നെ കഴിയുകയായിരുന്നു. പുനരധിവാസം വേണമെന്ന് ആവശ്യപ്പെട്ട് മൂന്ന് വര്‍ഷമായി ഇവര്‍ നടത്തുന്ന സമരത്തിനുള്ള പരിഹാരം എന്തുകൊണ്ടാണ് അന്താരാഷ്ട്ര ട്രാന്‍ഷിപ്പ്‌മെന്റ് ടെര്‍മിനലിനോളം വേഗത്തില്‍ പൂര്‍ത്തീകരിക്കപ്പെടാതിരിക്കുന്നത്. കേരളം വികസനത്തിന്റെ പറുദീസയായി മാറിയെന്ന് വാഴ്ത്തി വല്ലാര്‍പ്പാടം ടെര്‍മിനല്‍ ഉദ്ഘാടനം കൊണ്ടാടിയവര്‍ എന്തേ മൂലമ്പിള്ളിക്കാരെ കാണാതെ പോയി ? കുടിയൊഴിപ്പിക്കപ്പെട്ട ആഗ്നസ് സംസാരിക്കുന്നു.