തെരഞ്ഞെടുപ്പിന്റെ സാധ്യതകള്‍

ഈ തെരഞ്ഞെടുപ്പ് കാലത്ത് തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം എന്താകണം എന്നതിനെക്കുറിച്ച് ഒരു ജനകീയ സംവാദം നടത്തുകയാണ് കേരളീയം. സംവാദത്തിനായി കേരളീയം മുന്നോട്ട് വച്ച ചോദ്യാവലിയും സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ നടത്തിയ പ്രതികരണങ്ങളും…

Read More

സുതാര്യത ജനാധിപത്യം ധാര്‍മ്മികത

സത്യസന്ധമെങ്കില്‍ രാഷ്ട്രീയ കക്ഷികളുടെയും ജനങ്ങളുടെയും താല്‍പ്പര്യങ്ങള്‍ ഒന്നാകേണ്ടതാണ്. എന്നാല്‍ പാര്‍ട്ടിയെ നയിക്കുന്ന നേതാക്കളുടെ താല്‍പര്യങ്ങളാണ് പാര്‍ട്ടിയുടേതെന്ന നിലയില്‍ പുറത്തുവരുന്നത്. ഇതു പലപ്പോഴും ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാകും. പാര്‍ട്ടിക്കു കീഴ്‌പ്പെട്ടുനില്‍ക്കുന്ന ജനപ്രതിനിധിക്ക് അതിനൊപ്പം നീങ്ങാനേ പ്രാപ്തിയുണ്ടാകൂ.

Read More

പൊതുസമൂഹം ഭീരുത്വം വെടിയണം

നിലവിലുള്ള അയല്‍ക്കൂട്ടങ്ങളെഅടിസ്ഥാന നിയോജകമണ്ഡലമായി അംഗീകരിക്കണം. ആ അയല്‍ക്കൂട്ടങ്ങള്‍ അതിന് മുകളിലേക്കുള്ള ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനായി ഒരു പുരുഷനേയും സ്ത്രീയേയും തെരഞ്ഞെടുക്കണം. അയല്‍ക്കൂട്ട യോഗം ചേര്‍ന്ന് സര്‍വ്വസമ്മത തീരുമാനപ്രകാരം മുകള്‍ത്തട്ടിലുള്ള ഭരണസംവിധാനങ്ങളില്‍ ആര്‍ക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് നിശ്ചയിക്കുന്നു.

Read More

രാഷ്ട്രീയപാര്‍ട്ടികള്‍ തിരുത്തപ്പെടണം

മൂലധന താത്പര്യങ്ങള്‍ സംരക്ഷിക്കുന്നവര്‍ പലരും ജാതി-മത ശക്തികളുടെ സ്വാധീനത്തോടെ വീണ്ടും ജയിച്ചുകയറും. വലതുപക്ഷ പ്രസ്ഥാനങ്ങളാണ് വര്‍ഗ്ഗീയ കൂട്ടുകെട്ട് ഉപയോഗിച്ച് ജനഹിതത്തെ മിക്കപ്പോഴും മറികടക്കാറുള്ളത്. ഇടതുപക്ഷത്തിന് ഇത് സാധ്യമല്ലാത്തതിനാല്‍ ജനഹിതം ജനപ്രതിനിധികള്‍ക്ക് മിക്കപ്പോഴും മാനിക്കേണ്ടി വരുന്നു.

Read More

പൊതുജീവിതത്തിന് ചികിത്സ വേണം

അഞ്ച് വര്‍ഷം കൂടുമ്പോള്‍ മുരിങ്ങ ദോഷം മറിച്ചിടുന്നതുപോലെ ഭരണം മാറ്റി ഇവര്‍ കുറച്ച് കാലം കയ്യിട്ടുവാരട്ടെ എന്ന് ആശ്വസിക്കുന്ന, തമ്മില്‍ഭേദം തൊമ്മന്‍ ആരാണെന്ന് നോക്കിനടക്കുന്ന വോട്ടര്‍മാര്‍ക്ക് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യങ്ങള്‍ തന്നെയാണ് പ്രധാനപ്രശ്‌നങ്ങള്‍. വീക്ഷണകോണ്‍ അനുസരിച്ച് തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ് എന്നതില്‍ മാറ്റം വരും.

Read More

അടിസ്ഥാന ആവശ്യങ്ങള്‍ തിരിച്ചറിയണം

ഭൗതികസുഖങ്ങളോട് ആര്‍ത്തികുറഞ്ഞ, കാര്‍ഷിക പുരോഗതിയിലൂടെ മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയുന്ന ഒരു കേരളം പ്രതീക്ഷിക്കാനുള്ള അര്‍ഹത പൊതുസമൂഹത്തിനുണ്ട്.

Read More

പ്രശ്‌നങ്ങള്‍ ഉറക്കെ ഉന്നയിക്കുക

വ്യക്തിക്കുപരി പാര്‍ട്ടിയും, പാര്‍ട്ടിക്കുപരി പ്രസ്ഥാനവും പ്രസ്ഥാനത്തിനുപരി ജനങ്ങളും എന്നൊരു മുന്‍ഗണനാക്രമം ജനപ്രതിനിധികള്‍ക്ക് സ്വീകരിക്കാവുന്നതാണ്. തങ്ങള്‍ ആത്യന്തികമായി കണക്കുപറയേണ്ടത് ജനങ്ങളോടാണ് എന്ന നിലപാടായിരിക്കും ധാര്‍മ്മികമായി ശരിയായിരിക്കുക.

Read More

അഴിമതികളില്ലാത്ത കേരളം

ജനപ്രതിനിധികളുടെ പ്രവര്‍ത്തനങ്ങള്‍ കാലാകാലങ്ങളില്‍ വിലയിരുത്തണമെന്നാണ് വര്‍ത്തമാനകാല സംഭവങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത്. തീര്‍ച്ചയായും ജനപ്രതിനിധികളെ തിരിച്ചുവിളിക്കാന്‍ ജനങ്ങള്‍ക്ക് അധികാരം നല്‍കണം. ഉപാധികളില്ലാത്തതെന്തും ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ തിരിച്ചുവിളിക്കാനുള്ള അധികാരത്തിന് മാനദണ്ഡങ്ങള്‍ ആവശ്യമാണ്.

Read More

ഗൗരവം നഷ്ടമായ തെരഞ്ഞെടുപ്പ്‌

നാളത്തെ കേരളത്തെക്കുറിച്ച് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ? ഓരോരുത്തര്‍ക്കും അവനവന്റെ ഇച്ഛാശക്തിക്കനുസരിച്ച് ജീവിക്കാന്‍ കഴിയണം. അതിന് വികലമായ വിദ്യാഭ്യാസ സമ്പ്രദായം മാറണം.

Read More

സിവില്‍ സമൂഹം ശക്തിപ്പെടണം

കാര്‍ഷിക-വ്യാവസായിക മേഖലകളുടെ ക്രമീകരണം എങ്ങിനെ വേണം എന്ന് തീരുമാനിക്കാനുള്ള ചര്‍ച്ചകളും നടത്തണം. പരിസ്ഥിതിക്ക് ദോഷം വരാത്തതരത്തിലുള്ള വികസനം ഏത് തരത്തിലാകണമെന്നും ചര്‍ച്ച ഉയര്‍ന്നുവരണം.

Read More

അടിസ്ഥാനചിന്തകള്‍ ഉയര്‍ന്നുവരണം

ജനകീയമായ രീതിയില്‍ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള ഒരു വ്യവസ്ഥ കേരളത്തില്‍ രൂപപ്പെട്ടിട്ടുണ്ട്. അതിന്റെ തുടര്‍ച്ച
അത്യന്താപേക്ഷിതമാണ്. അതിനായി പൊതുസമൂഹത്തെ ശക്തിപ്പെടുത്തുക എന്ന കടമയും പരിസ്ഥിതിപ്രവര്‍ത്തകര്‍ ഏറ്റെടുക്കേണ്ടതുണ്ട്. പരിസ്ഥിതിപ്രവര്‍ത്തനത്തിന് അപ്പുറമുള്ള റോള്‍ എടുക്കുമ്പോള്‍ മാത്രമാണ് അത് സാധ്യമാകുന്നത്.

Read More

രാഷ്ട്രീയ ജീര്‍ണ്ണതയ്ക്ക് ജനം മറുപടി പറയണം

Read More

അസംബന്ധനാടകത്തിലെ അന്ധഭടന്മാര്‍

നീതിബോധം നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരു ജനത ഇന്നുമുണ്ടെന്ന് വി.എസ്സിന് വേണ്ടി തെരുവിലിറങ്ങിയവര്‍
ബോധ്യപ്പെടുത്തിയതുമാത്രമാണ് ഈ തെരഞ്ഞെടുപ്പിലെ ഏക പ്രതീക്ഷയെന്ന്

Read More

ട്രാക്ടര്‍ ചാണകമിടുന്ന ഒരു വിഷുക്കാലം

നാലിഞ്ചുമേല്‍മണ്ണില്‍ മാത്രം വേരുപടര്‍ത്തി വളരുന്ന നെല്ലു നടാനായി നാല്പതും അമ്പതും ഇഞ്ച് മണ്ണിളക്കിമറിച്ച് ഉഴവ് കലാപമാക്കി മാറ്റുന്ന യന്ത്രത്തിന് എന്തുപകരം എന്ന് ഗൗരവമായാലോചിക്കാന്‍ നാമിനിയും എത്രകാലമെടുക്കും? കാര്‍ഷിക സംസ്‌കൃതിയുമായി ബന്ധപ്പെട്ട ആഘോഷമായ വിഷുക്കാലത്തിന്റെ ഗതകാല സ്മരണകളിലൂടെ സഞ്ചരിച്ച് മലയാളിക്ക് നഷ്ടമായ കൃഷിയുടെ നാട്ടുപാഠങ്ങളെ ഓര്‍മ്മിപ്പിക്കുന്നു

Read More

മംഗ്ലീഷ് അല്ല മലയാളമാണ് വേണ്ടത്‌

ജീവിതത്തിന്റെ സമസ്തമേഖലകളിലും വ്യാപിക്കുന്ന വിവരസാങ്കേതിക വിദ്യ നമ്മുടെ മാതൃഭാഷയായ
മലയാളത്തിന്റെ ഉപയോഗത്തെ തടസ്സപ്പെടുത്തുന്ന തരത്തില്‍ മാറിക്കൊണ്ടിരിക്കുന്നതിന്റെ അപകടം
മലയാളികള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. കമ്പ്യൂട്ടര്‍ = ഇംഗ്ലീഷ് എന്ന സമവാക്യത്തില്‍ വിശ്വസിച്ച് മലയാളത്തെ തഴയുന്ന സര്‍ക്കാര്‍ തിരിച്ചറിയേണ്ട ചില വസ്തുതകളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു

Read More

മെഡിക്കല്‍ കോളേജിലെ സൈക്കിള്‍ ഡോക്ടര്‍

കൂടുതല്‍ സൗകര്യങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ രോഗങ്ങള്‍ വാങ്ങിക്കൂട്ടുന്ന സമൂഹത്തിനെ അമ്പരപ്പിച്ച്
കാലാകാലങ്ങളായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ക്യാമ്പസിലൂടെ സൈക്കിളില്‍ സഞ്ചരിക്കുന്ന അദ്ധ്യാപിക
അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു

Read More

പരസ്യങ്ങള്‍ ചെയ്യുന്നത്‌

‘കൊടിയ വിഷവും അമൃതിനൊത്ത ഔഷധമാക്കി ഉപയോഗിക്കാം. പ്രാപ്തനായ വൈദ്യന്‍ രോഗിയെ അവന്റെ സമഗ്രതയില്‍ പഠിച്ച് നിര്‍ണ്ണയിക്കപ്പെടുമ്പോഴാണ് വിഷത്തിനുപോലും ഔഷധത്വം കൈവരുന്നത്. ഈ ഇടപെടലിനെ ഒഴിവാക്കി, പരസ്യത്തിലെ മോഹിപ്പിക്കുന്ന വാക്കുകളാണ് ഒരാളെ നയിക്കുന്നത് എങ്കില്‍ അമൃതും വിഷമായിത്തീരുകയും ചെയ്യാം.’

Read More

വാന്‍ഗോഗില്‍ നിന്ന് സൈക്കിളിലേക്ക്

എവിടെപ്പോയാലും ഹോളണ്ടുകാര്‍ സൈക്കിള്‍ കൂടി കൂടെകൊണ്ടുപോകും. ഒരു കോടി രൂപയോളം വിലയുള്ള മേഴ്‌സിഡസ് ബെന്‍സ് -എസ് ക്‌ളാസ് കാര്‍ കൊണ്ടുനടക്കുന്നവര്‍ പോലും കാറിന്റെ മുകളില്‍ ഒരു പഴയ മുഴുവന്‍ സൈക്കിള്‍ കെട്ടിവയ്ക്കും. സൈക്കിളിനെ ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്ന ഡച്ചുകാരുടെ കൂടുതല്‍ വിശേഷങ്ങളുമായി

Read More