അടിസ്ഥാനചിന്തകള്‍ ഉയര്‍ന്നുവരണം

ജനകീയമായ രീതിയില്‍ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള ഒരു വ്യവസ്ഥ കേരളത്തില്‍ രൂപപ്പെട്ടിട്ടുണ്ട്. അതിന്റെ തുടര്‍ച്ച
അത്യന്താപേക്ഷിതമാണ്. അതിനായി പൊതുസമൂഹത്തെ ശക്തിപ്പെടുത്തുക എന്ന കടമയും പരിസ്ഥിതിപ്രവര്‍ത്തകര്‍
ഏറ്റെടുക്കേണ്ടതുണ്ട്. പരിസ്ഥിതിപ്രവര്‍ത്തനത്തിന് അപ്പുറമുള്ള റോള്‍ എടുക്കുമ്പോള്‍ മാത്രമാണ് അത് സാധ്യമാകുന്നത്.