പൊതുജീവിതത്തിന് ചികിത്സ വേണം
അഞ്ച് വര്‍ഷം കൂടുമ്പോള്‍ മുരിങ്ങ ദോഷം മറിച്ചിടുന്നതുപോലെ ഭരണം മാറ്റി ഇവര്‍ കുറച്ച് കാലം കയ്യിട്ടുവാരട്ടെ എന്ന് ആശ്വസിക്കുന്ന, തമ്മില്‍ഭേദം തൊമ്മന്‍ ആരാണെന്ന് നോക്കിനടക്കുന്ന വോട്ടര്‍മാര്‍ക്ക് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യങ്ങള്‍ തന്നെയാണ് പ്രധാനപ്രശ്‌നങ്ങള്‍. വീക്ഷണകോണ്‍ അനുസരിച്ച് തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ് എന്നതില്‍ മാറ്റം വരും.