ഇനിയുമുണ്ട് ഏറെ ദൂരം
പ്ലാച്ചിമട കൊക്കക്കോള കമ്പനിക്കെതിരെ നടക്കുന്ന ജനകീയ സമരം ഏപ്രില്‍ 22ന് ഒന്‍പത് വര്‍ഷം പിന്നിടുകയാണ്. പ്ലാച്ചിമടയുടെ ആവാസവ്യവസ്ഥയെ നശിപ്പിച്ച കൊക്കക്കോള കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതിനായി ട്രിബ്യൂണല്‍ രൂപീകരിക്കാനുള്ള ബില്ലിന് കേരള നിയമസഭയുടെ അംഗീകാരം ലഭിച്ചിരിക്കുന്നു. കോര്‍പറേറ്റ് അധിനിവേശത്തിനെതിരെ ശക്തമായ ജനവികാരം ഉയര്‍ത്തിയ പ്ലാച്ചിമട സമരം അതിന്റെ ലക്ഷ്യങ്ങളിലേക്ക് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മൂലധനശക്തികളുടെ ലാഭത്തിനായി ജനങ്ങളുടെ ആരോഗ്യവും സൗഖ്യവും നഷ്ടപ്പെടുത്താന്‍ ഭരണകൂടങ്ങള്‍ തുടര്‍ച്ചയായി ശ്രമിക്കുന്ന കാലത്ത് ഇനിയുമുണ്ട് ദൂരമെന്ന സമരാഹ്വാനവുമായാണ്
പ്ലാച്ചിമട സമരം പത്താം വര്‍ഷത്തിലേക്ക് കടക്കുന്നത്. സമരസമതി ചെയര്‍പേഴ്‌സണ്‍ വിളയോടി വേണുഗോപാല്‍ കേരളീയവുമായി സംസാരിക്കുന്നു