ഫിഫ്ത്ത് എസ്റ്റേറ്റ്: ജനാധിപത്യത്തില്‍ ഒരു രാഷ്ട്രീയവേദി കൂടി
പാര്‍ലമെന്ററി ജനാധിപത്യത്തെ താങ്ങി നിര്‍ത്തുന്ന നാല് നെടുംതൂണുകളോടൊപ്പം അഞ്ചാമതൊരു നെടുംതൂണ് കൂടി വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഫിഫ്ത്ത് എസ്റ്റേറ്റ് എന്ന പേരില്‍ ഒരു പുതിയ പ്രസ്ഥാനത്തിന് തുടക്കമായിരിക്കുന്നു. നിലവിലുള്ള മതേതര ജനാധിപത്യവ്യവസ്ഥയ്ക്ക്
സംഭവിക്കുന്ന അപചയങ്ങക്ക് തടയിടുകയും ഈ രാഷ്ട്രീയ സമ്പ്രദായം കൂടുതല്‍ വിശാലവും വികസ്വരവുമാകുന്നതിനുള്ള നിരന്തരശ്രമങ്ങള്‍ നടത്തുകയുമാണ് ഫിഫ്ത്ത് എസ്‌റ്റേറ്റിന്റെ ലക്ഷ്യം. അധികാര രാഷ്ട്രീയത്തില്‍ പ്രവേശിക്കാതെ, രാഷ്ട്രീയ പാര്‍ട്ടിയാവാതെ, തിരുത്തല്‍ശക്തിയും മാര്‍ഗ്ഗദര്‍ശക ശക്തിയുമായി സിവില്‍ സമൂഹത്തിന്റെ പക്ഷത്ത്‌നിന്നുള്ള പ്രവര്‍ത്തനമാണ് ഫിഫ്ത്ത് എസ്റ്റേറ്റ് നടത്തുന്നത്. ജനാധിപത്യ വ്യവസ്ഥയില്‍ നടക്കുന്ന ഈ പുതിയ ഇടപെടലിന്റെ പ്രവര്‍ത്തനരീതിയും കാഴ്ചപ്പാടും കൂടുതല്‍ സംവാദങ്ങള്‍ക്കായി കേരളീയം വായനക്കാര്‍ക്ക് മുന്നില്‍ വയ്ക്കുന്നു