തീരങ്ങളില്‍ ടൂറിസം വല വീശുമ്പോള്‍

തങ്ങളുടെ നിലനില്‍പ്പിനായി പ്രകൃതിയെ നിലനിര്‍ത്തേണ്ടതുണ്ട് എന്ന് വിശ്വസിക്കുന്ന കേരളത്തിലെ പരമ്പരാഗത
മത്സ്യത്തൊഴിലാളികളുടെ ജീവിതത്തേയും ആത്മാഭിമാനത്തെയും ടൂറിസം വ്യവസായം ഹനിക്കുന്നു. ടൂറിസം വ്യവസായം
കേരളത്തില്‍ നൂറ് കണക്കിന് നിയമ ലംഘനങ്ങള്‍ നടത്തിയിട്ടും കുറ്റവാളികളെ ശിക്ഷിക്കുന്നതിനും മത്സ്യത്തൊഴിലാളി സമൂഹത്തിന് നീതി ലഭ്യമാക്കുന്നതിനും യാതൊരു പ്രവര്‍ത്തന പദ്ധതിയും നിലവിലില്ല