ഇരുട്ടിനെ വെളിച്ചത്തിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോള്‍

വ്യവസ്ഥാപിത മതത്തിന് ദൈവത്തെ ഉള്‍ക്കൊള്ളാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സാമൂഹിക പരിവര്‍ത്തനങ്ങള്‍ നമ്മുടെ
ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അപ്പുറത്താണ് സംഭവിക്കുന്നത്. സിനിമ ഒരിക്കലും സ്വതന്ത്രമായ ഒരു സൃഷ്ടി അല്ല. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ജീര്‍ണ്ണതയും മുഖ്യധാരാ പാര്‍ട്ടികളുടെ അടവു നയങ്ങളും കാരണം തീവ്രവാദി സംഘങ്ങള്‍ ഒരു പൊതുഇടം നേടിയിട്ടുണ്ട്. ഇടത് എന്ന് അവകാശപ്പെടുന്നവരുടെ മുഴുവന്‍ നയങ്ങളോടും എനിക്ക് യോജിപ്പില്ല. കവിയും ഗാനരചയിതാവും കാര്‍ട്ടൂണിസ്റ്റുമായ റഫീക്ക് അഹമ്മദ് സംസാരിക്കുന്നു.