അടിയന്തിരാവസ്ഥയെ പുതുതലമുറ അടയാളപ്പെടുത്തുന്നു

1975ലെ അടിയന്തിരാവസ്ഥയോട് ജയിലുകള്‍ നിറച്ചുകൊണ്ടാണ് ഇന്ത്യന്‍ യൗവനം പ്രതികരിച്ചത്. ഭരണകൂട ഫാസിസത്തോട് വീറോടെ കലഹിച്ച അക്കാലത്തെ യുവത്വത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പുതിയ തലമുറയ്ക്ക് എങ്ങനെയാണ് അനുഭവപ്പെടുന്നത്? ചരിത്രപുസ്തകങ്ങളില്‍ മാത്രം വായിച്ച് പരിചയിച്ചതും വാമൊഴിയായി കേട്ടറിഞ്ഞതുമായ
അടിയന്തിരാവസ്ഥയെക്കുറിച്ച് അവര്‍ക്ക് എന്താണ് പറയാനുള്ളത്? വീണ്ടും അടിയന്തിരാവസ്ഥയുണ്ടായാല്‍ അവര്‍ എന്താകും ചെയ്യുക?